ഡോ. അവിനാശ് ബാലചന്ദ്രന്റെയും ഡോ. കൃതികയുടെയും സന്തോഷപൂര്‍ണ്ണമായ ജീവിതം മാറിമറിഞ്ഞത് നിമിഷങ്ങള്കൊണ്ടായിരുന്നു. അതിന് ആധാരമായതാകട്ടെ ഡോ. അവിനാശിന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഇ- മെയില്‍ സന്ദേശങ്ങളും… എന്തായിരുന്നു ദുരൂഹമായ ആ ഇ- മെയില്‍ സന്ദേശങ്ങളിലുണ്ടായിരുന്നത്? കൂടെ ചേര്‍ത്തിരുന്ന വീഡിയോ ക്ലിപ്പുകള്‍ക്ക് പറയാനുണ്ടായിരുന്നത് ആരുടെ കഥയാണ്? ആ കുടുംബത്തെ മുഴുവന്‍ ഒരു നിഴല്‍പോലെ പിന്തുടര്ന്നതെന്താണ്? നഗരത്തിലെ പ്രശസ്ത റേഡിയോളജിസ്റ്റ് ആയ ഡോ. അലക്സ് മാത്യുവിന്റെ തിരോധാനവും തുടര്‍ന്നുള്ള പോലീസ് അന്വേഷണവും ചെന്നെത്തുന്നത് എവിടേക്കാണ്? പ്രണയത്തിലും യുദ്ധത്തിലും ന്യായമല്ലാത്തതായി ഒന്നുമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ഡൊമെസ്റ്റിക് ത്രില്ലര്‍’. ‘പ്രീമ ഫൈസി’. നിഖിലേഷ് മേനോന്. ഡിസി ബുക്സ്. വില 237 രൂപ.
പ്രീമ ഫൈസി
