Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാൻ എൻ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 9, ബുധന്‍

◾https://dailynewslive.in/ അമേരിക്ക – ചൈന വ്യാപാരയുദ്ധം അതിരു കടക്കുന്നു. ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി ചൈനയെ വെല്ലുവിളിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. അമേരിക്ക ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോള്‍ അതേ നാണയത്തില്‍ ചൈന തിരിച്ചടിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. ചൈനീസ് സമ്പദ്വ്യവസ്ഥ ഒരു കുളമല്ല, മറിച്ച് ഒരു […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി. സിപിഎം ജനറല്‍ സെക്രട്ടറിക്ക് അയച്ച തുറന്ന കത്തിലാണ് സമരം അവസാനിപ്പിക്കാന്‍ സത്വര നടപടിയെടുക്കാനുള്ള അഭ്യര്‍ത്ഥന. അതേസമയം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. മറ്റ് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചനയില്ലാതെയാണ് ആശമാര്‍ സമരത്തിന് ഇറങ്ങിയതെന്നാണ് എംഎ ബേബിയുടെ മറുപടി.   കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ […]

Posted inബിസിനസ്സ്

1,000 കോടി രൂപ വിറ്റുവരവ് പിന്നിട്ട് കാമ്പ കോള

കാമ്പ കോളയെ വിജയകരമായി മാര്‍ക്കറ്റിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് മുകേഷ് അംബാനിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസും. വെറും 18 മാസം കൊണ്ട് കാമ്പ കോളയുടെ വിറ്റുവരവ് 1,000 കോടി രൂപ പിന്നിടുകയും ചെയ്തു. പെപ്സിയും കൊക്കക്കോളയും കുത്തകയാക്കി വച്ച മാര്‍ക്കറ്റില്‍ കാമ്പ കോളയുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തന്നെയാണ് അവരെ മാര്‍ക്കറ്റ് പിടിക്കാന്‍ സഹായിച്ചത്. മറ്റ് കോള കമ്പനികള്‍ കൂടിയ വിലയിലുള്ള പാക്കറ്റുകള്‍ക്ക് പ്രധാന്യം നല്‍കിയപ്പോള്‍ 10 രൂപയ്ക്ക് കോള വിറ്റാണ് കാമ്പ ജനമനസില്‍ കയറിപ്പറ്റിയത്. 200 മില്ലിലിറ്റര്‍ കുപ്പിക്ക് 10 രൂപയാണ് […]

Posted inവിനോദം

‘അനോമി’യില്‍ ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍ സംഗീതം ഒരുക്കും

ഭാവന, റഹ്മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അനോമി’. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍ ആദ്യമായി മലയാളത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. അനിമല്‍, കബീര്‍ സിംഗ്, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഐ ഐ എഫ് എ […]

Posted inവിനോദം

‘വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എത്തുന്നു

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘വാഴ’. ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍ വിനായക്, അജിന്‍ ജോയ് എന്നിവര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഹാഷിറും ടീമുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുക. അല്‍ഫോണ്‍സ് […]

Posted inഓട്ടോമോട്ടീവ്

ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 ഇന്ത്യയിലെത്തി

2025 ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 ഒടുവില്‍ ഇന്ത്യയില്‍ എത്തി. ബേസ്, ടോപ്പ്, കോംബാറ്റ് എഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് നിര വരുന്നത്. യഥാക്രമം 1,81,400 രൂപ, 1,99,750 രൂപ, 2,01,500 രൂപ എന്നിങ്ങനെയാണ് വില. ടോപ്പ് വേരിയന്റിനേക്കാള്‍ 1,750 രൂപ മാത്രം കൂടുതലാണ്. പരിചിതമായ 210 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്, ഇത് 9,250 ആര്‍പിഎമ്മില്‍ 25.15 എന്‍എം പരമാവധി പവറും 7,250 ആര്‍പിഎമ്മില്‍ 20.4 എന്‍എം പീക്ക് […]

Posted inപുസ്തകങ്ങൾ

അദ്വൈതവീക്ഷണം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും, പ്രഭാഷകനും, ദാര്‍ശനികനുമായ സി. രാധാകൃഷ്ണന്‍ അദ്വൈതം, ഗീത, ഉപനിഷത്തുക്കള്‍ എന്നിവയിലൂന്നിയുള്ള തന്റെ വീക്ഷണത്തിലൂടെ പ്രപഞ്ചത്തേയും, മനുഷ്യനേയും സംബന്ധിക്കുന്ന ജീവന്‍, ജനനം, മരണം, സാംസ്‌കാരിത, ഭാഷ, മതം, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ദേവതാ സങ്കല്‍പ്പം, വേദം, വേദാന്തം, മഹാവാക്യങ്ങള്‍, ഇതിഹാസങ്ങള്‍, അറിവുകള്‍, ദര്‍ശനങ്ങള്‍, ആധുനിക ശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നടത്തുന്ന വിശകലനങ്ങളുടെ അമൂല്യ ശേഖരം. ‘അദ്വൈതവീക്ഷണം’. സി രാധാകൃഷ്ണന്‍. ഡ്രീംസ് ബുക്‌സ്. വില 380 രൂപ.

Posted inആരോഗ്യം

കൊളസ്‌ട്രോള്‍ കുറഞ്ഞാല്‍ ഡിമെന്‍ഷ്യ സാധ്യതയും കുറവ്

രക്തത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 26% കുറയ്ക്കുമെന്ന് ജേണല്‍ ഓഫ് ന്യൂറോളജി, ന്യൂറോസര്‍ജറി & സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയത്, മോശം കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍-സി) കുറഞ്ഞ അളവില്‍ ഉള്ളവരില്‍ അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറവാണെന്നാണ്. തലച്ചോറിന്റെ ചിന്താപ്രക്രിയയെ ക്രമേണ ബാധിക്കുന്ന, ഓര്‍മ്മശക്തിയും യുക്തിബോധവും കുറയുന്ന ഒരു കൂട്ടം അവസ്ഥകളാണ് ഡിമെന്‍ഷ്യ. ഇത് തലച്ചോറിനെ വളരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോർഡുകൾ തള്ളി എംവി ജയരാജൻ

പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോർഡുകൾ തള്ളി എം വി ജയരാജൻ. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നും  പാർട്ടിയെക്കാൾ വലുതായി പാർട്ടിയിൽ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസ് സമാപന ദിവസം  ഉയർന്ന  ഫ്ലക്സിൽ  തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ഈ മണ്ണിലും ജനമനസ്സിലുമുണ്ട് സഖാവ് എനന്നായിരുന്നു വാചകങ്ങൾ. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതെ പി.ജയരാജനെ തഴഞ്ഞിരുന്നു.