Posted inവിനോദം

‘916 കുഞ്ഞൂട്ട’നിലെ ആദ്യ ഗാനം ‘കണ്ണോട് കണ്ണില്‍’

ഗിന്നസ് പക്രു നായകനാകുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ‘916 കുഞ്ഞൂട്ട’നിലെ ആദ്യ ഗാനം കണ്ണോട് കണ്ണില്‍ ലിറിക് വീഡിയോ റിലീസായി. ആനന്ദ് മധുസൂദനന്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് അജീഷ് ദാസന്‍ ആണ്. മധു ബാലകൃഷ്ണനും നാരായണി ഗോപനുമാണ് കണ്ണോടു കണ്ണില്‍ ഗാനത്തിന്റെ ആലാപനം. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 916 കുഞ്ഞൂട്ടനില്‍ ടിനി ടോമും, രാകേഷ് സുബ്രമണ്യവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. ചിത്രത്തിന്റെ […]

Posted inവിനോദം

ഹോളിവുഡ് സ്‌റ്റൈലില്‍ അല്ലു അര്‍ജുന്‍ – അറ്റ്ലി ചിത്രം

അല്ലു അര്‍ജുന്റെ 43-ാം പിറന്നാള്‍ ദിനത്തില്‍ അല്ലു അര്‍ജുന്‍ – അറ്റ്ലി ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ‘എഎ22’ എന്നാണ് ചിത്രത്തിന് താല്ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഗിയര്‍ അപ് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഹോളിവുഡ് സിനിമകളിലെ സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും. അയണ്‍ഹെഡ് സ്റ്റുഡിയോയുടെ സിഇഒയും ആര്‍ട്ട് ഡയറക്ടറുമായ ജോസ് ഫെര്‍ണാണ്ടസ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസറായ ജെയിംസ് മാഡിഗന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. നിരവധി മികച്ച […]

Posted inഓട്ടോമോട്ടീവ്

സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാക് 17ന് എത്തും

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാക് ഈ മാസം 17ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് കോഡിയാക് പ്രദര്‍ശിപ്പിച്ചത്. ബ്രാന്‍ഡിന്റെ പുനെയിലെ നിര്‍മ്മാണ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന പുതിയ കോഡിയാകിന് 40 ലക്ഷത്തിലധികം രൂപയാണ് പ്രതീക്ഷിക്കുന്നത്. സ്പോര്‍ട്ലൈന്‍, ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ മോഡല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 188 ബിഎച്പിയും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് പുതിയ കോഡിയാക് […]

Posted inപുസ്തകങ്ങൾ

ചിറ്റമ്മക്കഥകളിലെ സൂപ്പര്‍ഹീറോ

മദ്ധ്യകേരളത്തിലെ ക്ഷേത്രപരിസരത്ത് തലമുറകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന, വിവരണങ്ങളിലൂടെ അതിമാനുഷനായ ‘ഹനുമാന്‍’ രാമപ്പൊതുവാളിന്റെ ഐതിഹ്യസമാനമായ വീരകൃത്യങ്ങള്‍ ചെറിയമ്മക്കഥകളിലെ മായാചിത്രങ്ങളായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സിലേക്ക് പെയ്തിറങ്ങുമ്പോള്‍…! കുട്ടികളുടെ ഇഷ്ട്ടപ്പെട്ട പഴയകാല സൂപ്പര്‍ഹീറോ ആയി മാറിയ ‘ഹനുമാന്‍’ രാമപ്പൊതുവാളെ ഒരു നൂതന ശൈലിയില്‍ കുറേ കൂടി ആകര്‍ഷകമാക്കി ഒരുക്കിയിറക്കുകയാണിതില്‍. ‘ചിറ്റമ്മക്കഥകളിലെ സൂപ്പര്‍ഹീറോ’. സന്തോഷ് മാധവന്‍. ഡ്രീംസ് ബുക്‌സ്. വില 190 രൂപ.

Posted inആരോഗ്യം

ജങ്ക് ഫുഡ് ഒഴിവാക്കാതെയുള്ള ഡയറ്റ് പ്ലാന്‍ ആയാലോ?

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ജങ്ക് ഫുഡ് ഉണ്ടാക്കുമെന്നതു കൊണ്ട് തന്നെ ഇവ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ജങ്ക് ഫുഡിനെക്കൂടി ഉള്‍പ്പെടുത്തി ഒരു ഹെല്‍ത്തി ഡയറ്റ് പ്ലാന്‍ കിട്ടിയാലോ? ജങ്ക് ഫുഡ് ഒഴിവാക്കാതെ തന്നെ ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാം. ജങ്ക് ഫുഡിലേക്ക് ആളുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നത് അവയുടെ രുചിയും ഘടനയുമാണ്. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വീണ്ടും വീണ്ടും അവയിലേക്ക് അടുപ്പിക്കുന്നു. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ ആസ്വദിച്ചു തന്നെ കഴിക്കണം. നന്നായി വിശന്നിരിക്കുമ്പോള്‍ ജങ്ക് ഫുഡ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്.         ഗവർണർമാർക്ക് സംസ്ഥാന സ‍ർക്കാർ പാസാക്കുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുണ്ടൂർ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട്  രണ്ടു വ്യത്യസ്ത റിപ്പോർട്ടുകൾ

മുണ്ടൂർ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട്  രണ്ടു വ്യത്യസ്ത റിപ്പോർട്ടുകളുമായി പാലക്കാട് ഡിഎഫ്ഒയും ജില്ലാ കലക്ടറും. കാട്ടാന ആക്രമണത്തിൽ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഫെൻസിംഗ് തകർത്താണ് കാട്ടാന എത്തിയതെന്നും ‍ഡിഎഫ്ഒ പറയുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ വനം വകുപ്പിന് വീഴ്ച ഉണ്ടായി എന്നാണ് കളക്ടറുടെ റിപ്പോർട്ട്. മുന്നറിയിപ്പ് കിട്ടിയില്ലെന്ന് നാട്ടുകാർ പറഞ്ഞതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. വ്യത്യസ്ത റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് ഡിഎഫ്ഒയോട് വിശദീകരണം ചോദിക്കുമെന്നും കലക്ടർ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു

ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇഡി

ഗോകുലം ​ഗോപാലന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസിൽ ​ഗോകുലം ​ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.ഗോകുലം ഗോപാലനെതിരായ ഇഡി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാൽ കൂടുതൽ തുകയിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാചകവാതക വില വർധനവിനെതിരെ സംയുക്ത പ്രതിഷേധം ആലോചിക്കാൻ പ്രതിപക്ഷം

പാചകവാതക വില വർധനവിനെതിരെ സംയുക്ത പ്രതിഷേധം ആലോചിക്കാൻ പ്രതിപക്ഷം. പാർലമെന്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ വില കൂട്ടിയെന്ന് ആംആദ്മി പാർട്ടി ആരോപിക്കുന്നു. 15 ദിവസം കഴിഞ്ഞ് വീണ്ടും വില ഉയരാൻ സാധ്യതയുണ്ട്. പെട്രോൾ ഡീസൽ നികുതി ചില സംസ്ഥാനങ്ങൾ ഉയർത്തിയേക്കും. ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷമാണ് വർധിപ്പിച്ചിരിക്കുന്നത്. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് […]