◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ സാമ്പത്തിക മാന്ദ്യഭീഷണി ഭയന്ന് നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയതോടെ ആഗോള ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. ന്യൂയോര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഫ്രാങ്ക്ഫര്‍ട്ട് വിപണിയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹോങ്കോങ് സ്റ്റോക്ക് എക്‌സേഞ്ച് 13.2 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നഷ്ടം രേഖപ്പെടുത്തുന്നത്. തായ്‌പെയ് ഓഹരി വിപണി 9.7 […]
ട്രംപ് തീരുവയില്‍ തട്ടിത്തെറിച്ചത് 50,000 കോടി ഡോളര്‍!
ഡൊണാള്‍ഡ് ട്രംപ് തത്തുല്യ ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ധനികര്‍ക്ക് ഉണ്ടായത് 50,000 കോടി ഡോളറിലധികം നഷ്ടം. യുഎസ് ഓഹരി വിപണികളില്‍ 5 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 302 ബില്യണ്‍ ഡോളറായി ഇലോണ്‍ മസ്‌കിന്റെ ആസ്തി കുറഞ്ഞു. 130 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് മസ്‌കിന് ഉണ്ടായത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനാണ് രണ്ടാമത്തെ വലിയ നഷ്ടം. ആസ്തി 45.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 193 ബില്യണ്‍ ഡോളറിലെത്തി. ആല്‍ഫബെറ്റ് സഹസ്ഥാപകന്‍ ലാറി […]
രാം ചരണ്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘പെഡ്ഡി’ ടീസര്‍
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം ‘പെഡ്ഡി’ ടീസര്‍ എത്തി. ജാന്‍വി കപൂര്‍ നായികയായെത്തുന്ന ‘പെഡ്ഡി’ രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. ബുചി ബാബു സനയാണ് സംവിധാനം. പരുക്കന്‍ ഗെറ്റപ്പിലാണ് രാം ചരണ്‍ പ്രത്യക്ഷപ്പെടുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി […]
‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ചിത്രം മെയ് 9 ന്
ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 ന് തിയറ്ററുകളില്‍ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണ് എന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ജോസ്‌കുട്ടി ജേക്കബും ആണ് ദിലീപിന്റെ സഹോദരങ്ങളായി എത്തുന്നത്. ദിലീപ്-ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി […]
ഓടാനും ചാടാനും മല കയറാനും കോര്‍ലിയോ
എക്സ്പോ 2025 ഒസാക്കയില്‍ നാല് കാലുകളുള്ള ഓഫ്റോഡ് വാഹനമായ കോര്‍ലിയോ അവതരിപ്പിച്ച് ജാപ്പനീസ് വാഹനനിര്‍മാണ കമ്പനിയായ കാവാസാക്കി. ഓടാനും ചാടാനും കഴിയുന്ന വാഹനത്തിന് മല കയറാനും ഇറങ്ങാനും അനയാസം കഴിയും. മോട്ടോര്‍സൈക്കിളിങ്ങിന്റെ ഊര്‍ജ്ജവും നൂതന റോബോട്ടിക്സ് സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ദുര്‍ഘടമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും ഈ ഹൈഡ്രജന്‍പവര്‍ മെഷീന് സാധിക്കുന്നു. വാഹനങ്ങളിലെ ചക്രങ്ങള്‍ക്ക് പകരം ഓഫ് റോഡിങ് ശേഷിയുള്ള കാലുകളും കൈകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിക്കുക. കാലുകളിലെ റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച കുളമ്പ് പുല്ല്, ചരല്‍, പാറ […]
സനാതന്‍
ഭീമനാക് മഹാറിന്റെയും വര്‍ണ്ണവ്യവസ്ഥയ്ക്ക് പുറത്തുനില്‍ക്കുന്ന അയാളുടെ വംശത്തിന്റെയും ചരിത്രമാണ് സനാതന്‍. കര്‍മ്മഫലംമൂലം ശപിക്കപ്പെട്ട ജന്മം സിദ്ധിച്ച്, ഗ്രാമത്തിലെ താഴ്ന്ന നിലവാരമുള്ള എല്ലാ ജോലികളും ചെയ്യാന്‍ വിധിക്കപ്പെട്ടെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതരായ ജനത കടന്നുപോകുന്ന ക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ ജീവിതാനുഭവങ്ങളാണ്, അതിന് ആധാരമായ വര്‍ണ്ണവ്യവസ്ഥയുടെ വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്നത്. ഇന്ത്യന്‍ ദളിത് സാഹിത്യത്തിന്റെ വക്താവായ ശരണ്‍കുമാര്‍ ലിംബാളെയുടെ പുതിയ നോവല്‍. ‘സനാതന്‍’. പരിഭാഷ – ഡോ.എന്‍.എം സണ്ണി. മാതൃഭൂമി. വില 255 രൂപ.
വൃക്കകളുടെ ആരോഗ്യത്തിന് ചുവന്ന ക്യാപ്‌സിക്കം
വൃക്കകളുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുയും, കൃത്യമായ അളവില്‍ വെള്ളം കുടിക്കുകയും ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം. ചുവന്ന ക്യാപ്‌സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ എ, ബി6, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയും ചുവന്ന കാപ്‌സിക്കത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി, കെ, നാരുകള്‍ എന്നിവ […]
രാത്രി വാർത്തകൾ
തൊഴില്‍മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും തീരുമാനമാകാതെ ആശാ സമരം. ഓണറേറിയം കൂട്ടണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമരസമിതി നേതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കി. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നാണ് തൊഴില്‍മന്ത്രിയുടെ ആശ്വാസവാക്ക്. അതിനിടെ വേതന വര്‍ധന പഠിക്കാന്‍ സമിതിയെ നിശ്ചയിക്കാമെന്ന തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. സ്കൂളുകളിൽ വിദ്യാർഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളുടെ […]
സുകാന്ത് സുരേഷിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു. അന്വേഷണത്തിൽ വീഴ്ച വന്നിട്ടില്ലെന്നും രണ്ട് ടീമായി അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുകാന്തിനെ പിടിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ടെന്നും പെട്ടെന്നുള്ള പ്രകോപനമാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യക്ക് കാരണം, പ്രതി മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്
യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. വ്യാപാര പങ്കാളികൾക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓർഡറിലെ വകുപ്പ് ഇന്ത്യൻ സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും ചർച്ചകളുടെ വിശദാംശങ്ങൾ രഹസ്യമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നുമാണ് വിവരം. ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് ഇന്ത്യക്ക് ചുമത്തിയ താരിഫെന്നും റിപ്പോർട്ടുകളുണ്ട്.
