വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ ടീസര്‍ പുറത്ത്. ധ്യാന്‍ ശ്രീനിവാസന്റെ വേറിട്ട വേഷപ്പകര്‍ച്ചയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍.ജി എന്നിവര്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. മെയ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. സി.ഐ ശംഭു മഹാദേവ് […]
‘തുടരും’ ഏപ്രില്‍ 25ന് പുറത്തിറങ്ങും
മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാന്‍ റിലീസ് അപ്ഡേറ്റ് പുറത്തുവിട്ട് ‘തുടരും’ ടീം. മോഹന്‍ലാല്‍-ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25ന് പുറത്തിറങ്ങും. കെഎല്‍ 03 എല്‍ 4455 നമ്പറിലുള്ള കറുപ്പ് അംബാസിഡര്‍ കാറില്‍ ചാരി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് റിലീസ് പ്രഖ്യാപന പോസ്റ്ററിലുള്ളത്. ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിത ഷണ്മുഖന്‍ എന്ന കഥാപാത്രമായി ശോഭനയുമെത്തും. മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്ക് പുറമേ ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് […]
സ്‌കോഡ കൈലാഖ് സ്വന്തമാക്കി സംവിധായകന്‍ ബ്ലെസി
സ്‌കോഡ കൈലാഖ് എസ് യു വി സ്വന്തമാക്കി സംവിധായകന്‍ ബ്ലെസി. ടൊര്‍ണാഡോ റെഡ് എന്ന നിറമാണ് കൈലാഖിനായി ബ്ലെസിയും കുടുംബവും തിരഞ്ഞെടുത്തത്. ഇവിഎം സ്‌കോഡയില്‍ നിന്നാണ് സംവിധായകന്‍ പുതിയ വാഹനം സ്വന്തമാക്കിയത്. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാഖ് പുറത്തിറങ്ങുന്നത്. 7.89 ലക്ഷം, 9.59 ലക്ഷം, 11.40 ലക്ഷം, 13.35 ലക്ഷം എന്നിങ്ങനെയാണ് മാനുവല്‍ പതിപ്പിന് യഥാക്രമം വില വരുന്നത്. മൂന്ന് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ഓട്ടമാറ്റിക്കിനു എക്‌സ് ഷോറൂം വില 10.59 […]
ആമീന്‍
വെള്ളപ്പട്ടാളത്തിന്റെ ദയാരഹിതമായ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട ബീകുഞ്ഞി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയിലൂടെ ലക്ഷദ്വീപിന്റെ ചരിത്രത്തിലേക്കു സഞ്ചരിക്കുന്ന നോവല്‍. ചരിത്രവും ഭാവനയും ഇടതൂര്‍ന്നുനില്‍ക്കുന്ന ആഖ്യാനം. ‘ആമീന്‍’. എം മിഹറാജ്. മാതൃഭൂമി. വില 289 രൂപ.
40 കഴിഞ്ഞവര്‍ക്ക് ഈ ഭക്ഷണങ്ങള്‍ അത്ര നല്ലതല്ല!
പ്രായം കൂടുമ്പോള്‍ ആരോഗ്യക്കാര്യത്തിലും അല്‍പം ശ്രദ്ധവേണം. ചില ഭക്ഷണങ്ങള്‍ ശരീരവീക്കം വര്‍ധിപ്പിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത് പൊണ്ണത്തടി, ജീവിതശൈലി രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കാം. 40-ാം വയസിലും മെലിഞ്ഞും ആരോഗ്യത്തോടെയും ഇരിക്കാന്‍ ഡയറ്റില്‍ നിന്നും ചില ഭക്ഷണങ്ങള്‍ നീക്കം ചെയ്യാം. റോള്‍ഡ് ഓട്‌സ്, നട്‌സ്, ഡ്രൈ ഫ്രൂട്‌സ് തുടങ്ങിയ ചേര്‍ന്നതാണ് ഗ്രാനോള. ആരോഗ്യപ്രദമെന്ന തോന്നുമെങ്കിലും 40 കഴിഞ്ഞവര്‍ക്ക് അത്ര നല്ലതല്ല. അവയില്‍ കലോറി വളരെ കൂടുതലാണ്. കൂടാതെ ആഡഡ് ഷുഗര്‍ വലിയ അളവില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വറുത്ത […]
മദ്ധ്യാഹ്ന വാർത്തകൾ
മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും. ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 7, തിങ്കള്‍
◾https://dailynewslive.in/ പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും കടയില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി എട്ട് മണിയോടെ കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ അലന്റെ അമ്മ വിജയയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിപിഎം മുണ്ടൂരില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ◾https://dailynewslive.in/ […]
മുതിർന്ന കർഷക നേതാവ് ജഗജിത് സിംഗ് ധല്ലേവാൾ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു
മുതിർന്ന കർഷക നേതാവ് ജഗജിത് സിംഗ് ധല്ലേവാൾ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. ഫത്തേഗഡ് സാഹിബിൽ നടന്ന കിസാൻ മഹാപഞ്ചായത്തിലാണ് നിരാഹാരം അവസാനിപ്പിക്കുന്നതായി ധല്ലേവാൾ പ്രഖ്യാപിച്ചത്. വിളകൾക്ക് കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പു നൽകണമെന്നും പ്രതിഷേധിക്കുന്ന കർഷകർ ഉന്നയിച്ച മറ്റു പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നവംബർ 26നാണ് ധല്ലേവാൾ നിരാഹാര സമരം ആരംഭിക്കുന്നത്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൌഹാനും റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും ശനിയാഴ്ച ധല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു […]
പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ എമ്പുരാന്‍ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ എമ്പുരാന്‍ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന്‍ ആക്രമിക്കപ്പെട്ടെന്ന് പിണറായി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ പരാമര്‍ശിച്ചു. സിബിഎഫ്സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി. ഇന്ത്യയിൽ വിഭജന രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്നാടും ഒറ്റക്കെട്ടാണെന്നും […]
രാത്രി വാർത്തകൾ
വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. രാജ്യത്ത് വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓർഗനൈസർ ലേഖനത്തെ […]
