ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 ന് തിയറ്ററുകളില്‍ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണ് എന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ് ദിലീപിന്റെ സഹോദരങ്ങളായി എത്തുന്നത്. ദിലീപ്-ധ്യാന്‍ ശ്രീനിവാസന് കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്. തന്റെ 150-ാമത് ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിര്‍ബന്ധമുണ്ടായിരുന്നു.
‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ചിത്രം മെയ് 9 ന്
