‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘വാഴ’. ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന് വിനായക്, അജിന് ജോയ് എന്നിവര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഹാഷിറും ടീമുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുക. അല്‍ഫോണ്‍സ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 40 കോടിയോളം നേടുകയും ചെയ്തു. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന് ജ്യോതിര്‍, ഹാഷിര്‍, അലന്, വിനായക്, അജിന് ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന് വിജയന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
‘വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എത്തുന്നു
