പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോർഡുകൾ തള്ളി എം വി ജയരാജൻ. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നും പാർട്ടിയെക്കാൾ വലുതായി പാർട്ടിയിൽ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസ് സമാപന ദിവസം ഉയർന്ന ഫ്ലക്സിൽ തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ഈ മണ്ണിലും ജനമനസ്സിലുമുണ്ട് സഖാവ് എനന്നായിരുന്നു വാചകങ്ങൾ. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതെ പി.ജയരാജനെ തഴഞ്ഞിരുന്നു.
പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോർഡുകൾ തള്ളി എംവി ജയരാജൻ
