സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കുമേൽ ഗവർണർമാരെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് തമിഴ്നാട് സർക്കാർ നൽകിയ കേസിലെ സുപ്രീം കോടതി വിധിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്ത്യൻ ഭരണഘടനയുടെ ശക്തിയും ചൈതന്യവും ഉയർത്തിപ്പിടിക്കുന്ന ഈ വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും കേരള സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വർഷങ്ങളായി സ്വീകരിച്ച നിലപാടുകൾ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയുടേത് ചരിത്ര വിധിയെന്ന് കെ എൻ ബാലഗോപാൽ
