സുനില്‍ സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ യുടെ മനോഹരമായ ടീസര്‍ പുറത്തിറങ്ങി. ഒരു കേക്കും കുറെ മനുഷ്യരുമാണ് ടീസറില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, […]
കിഴിവ് തുടര്‍ന്ന് കാവസാക്കി ഇസെഡ് 900
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി അവരുടെ ജനപ്രിയ സൂപ്പര്‍ബൈക്ക് ഇസെഡ് 900ന് 2025 ഏപ്രിലില്‍ 40,000 രൂപയുടെ കിഴിവ് ഓഫര്‍ തുടരുന്നു. കാവസാക്കി ഇസെഡ് 900 ന്റെ എക്‌സ്-ഷോറൂം വില ഏകദേശം 9.38 ലക്ഷം ആണ്. എന്നാല്‍ ഈ കിഴിവ് കഴിഞ്ഞാല്‍ ബൈക്കിന്റെ വില 8.98 ലക്ഷമായി കുറയും. ഈ ഓഫര്‍ 2025 മെയ് 31 വരെയോ സ്റ്റോക്ക് തീരുന്നത് വരെയോ ആണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും താങ്ങാനാവുന്ന വിലയുമുള്ള ഇന്‍ലൈന്‍-ഫോര്‍ നേക്കഡ് സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് […]
ഫാന്‍സ് ടാക്കീസ്
”ഏത് പടം കഴിഞ്ഞാലും ബാക്കി കഥ എങ്ങനെയാകും എന്നൊക്കെ സബ്കോണ്‍ഷ്യസ് മൈന്‍ഡിലെങ്കിലും ഞാന്‍ ചിന്തിക്കാറുണ്ട്. ചില ചോദ്യങ്ങള്‍ പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിപ്പിച്ച് കടന്നുപോകുന്ന സിനിമകള്‍ ഇല്ലേ? ഉദാഹരണത്തിന് സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ പൂച്ചയെ കൊറിയര്‍ ചെയ്തത് ആരായിരിക്കും? പ്രാഞ്ചിയേട്ടനും പോളിയും ഒരുമിച്ചെഴുതിയ പത്താം ക്ലാസ്സ് രണ്ടാളും പാസായിക്കാണുമോ? ഫാന്‍സ് ടാക്കീസ് എന്ന ഈ പുസ്തകം ഇത്തരം ചോദ്യങ്ങള്‍ക്കുമപ്പുറം ചില കാര്യങ്ങള്‍ സിനിമയിലെ കഥാപാത്രങ്ങളില്‍ തിരയുന്ന ഒന്നാണ്.” ‘ഫാന്‍സ് ടാക്കീസ്’. മൃദുല്‍ ജോര്‍ജ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 152 […]
സിടി സ്‌കാന്‍ കാന്‍സറിന് കാരണമാകാമെന്ന് പഠനം
സിടി സ്‌കാന്‍ കാന്‍സറിന് കാരണമാകാമെന്ന് ജാമ ഇന്റേണല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കയില്‍ 2023 ല്‍ മാത്രം ഒരു ലക്ഷത്തോളം കാന്‍സര്‍ കേസുകള്‍ക്ക് പിന്നില്‍ സിടി സ്‌കാനില്‍ നിന്നുള്ള റേഡിയേഷന്‍ ആയിരുന്നുവെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 2023-ല്‍ 62 ദശലക്ഷം ജനങ്ങളില്‍ 93 ദശലക്ഷം സിടി സ്‌കാനുകള്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഓരോ വര്‍ഷവും രോഗനിര്‍ണയം നടത്തുന്ന പുതിയ കാന്‍സറുകളുടെ ഏകദേശം അഞ്ച് ശതമാനം സിടി സ്‌കാനുകള്‍ക്ക് കാരണമാകുമെന്ന് ഗവേകര്‍ മുന്നറിയിപ്പ് നല്‍കുന്നു. […]
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 18, വെള്ളി
◾https://dailynewslive.in/ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഹാജരാകാന്‍ പൊലീസ് ഇന്ന് നോട്ടീസ് അയക്കും. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് തൃശ്ശൂരിലെ വീട്ടില്‍ എത്തിക്കാനാണ് പോലീസ് തീരുമാനം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കും. കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. ◾https://dailynewslive.in/ പോലീസിന്റെ ഡാന്‍സാഫ് സംഘം ഷൈനിനെ തേടിയല്ല ഹോട്ടലില്‍ പോയതെന്നും മറ്റൊരു ലഹരി കച്ചവടക്കാരനെ തേടിയാണെന്നും […]
പവന് 71,560 രൂപയിലേക്ക് കുതിച്ച് സ്വര്‍ണവില
സംസ്ഥാനത്ത് റെക്കോഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച് പുതിയ ഉയരം കുറിച്ചു. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71,000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് […]
60 ദിവസത്തേക്ക് പരിധിയില്ലാ കോളിംഗ് 123 രൂപയ്ക്ക്!
ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 60 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗാണ് ഈ പ്ലാനിന്റെ സവിശേഷത. കുറഞ്ഞ ഡാറ്റ ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായാണ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 123 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. പ്രധാനമായും കോളുകള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രയോജനകരമാണ് ഈ പ്ലാന്‍. എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ തുടങ്ങിയവയുടെ സമാന റീചാര്‍ജ് പ്ലാനുകളില്‍ നിന്ന് കുറഞ്ഞ നിരക്കിലാണ് ജിയോ ഈ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജിബി ഡാറ്റയാണ് പ്ലാന്‍ കാലാവധിക്കുളളില്‍ നല്‍കുന്നത്. […]
വിജയ് നായകനായ ‘സച്ചിന്‍’ വീണ്ടും തിയറ്ററുകളില്‍
വിജയ് നായകനായ ‘സച്ചിന്‍’ തിയറ്ററുകളിലേക്ക് വീണ്ടും എത്തി. സച്ചിന്റെ 59,000 ടിക്കറ്റുകളാണ് ഇതിനകം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത് എന്നും നേടിയത് 12 ലക്ഷത്തോളമാണെന്നുമാണ് റിപ്പോര്‍ട്ട്. 2005 ഏപ്രില്‍ 14നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്തത്. സച്ചിന്‍ ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ജനീലിയ ആയിരുന്നു ചിത്രത്തില്‍ നായിക. വിജയ്‌യുടെ സച്ചിന്‍ സിനിമയുടെ തിരക്കഥയും സംവിധാനവും ജോണ്‍ നിര്‍വഹിച്ചപ്പോള്‍ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരന്‍, […]
‘സൂത്രവാക്യം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
വിവാദങ്ങള്‍ക്കിടെ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം അഭിനയിക്കുന്ന ‘സൂത്രവാക്യം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് നടി വിന്‍ സി അലോഷ്യസ്. വിന്‍ സിയുടെ പോസ്റ്റിനു ലവ് ഇമോജി കമന്റുമായി ഷൈന്‍ ടോം ചാക്കോയും എത്തി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററില്‍ വിന്‍ സിയെയും ഷൈന്‍ ടോമിനെയും കാണാം. വിന്‍ സിയുടെ പോസ്റ്റിനില്‍ വൈകാരിക കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാവായ ശ്രീകാന്ത് കന്ദ്രഗുല എത്തിയിട്ടുണ്ട്. ശ്രീകാന്ത് പങ്കുവച്ച കമന്റിന് ആണ് ഷൈന്‍ ടോം ചാക്കോ ഇമോജി കമന്റുമായി എത്തിയത്. ”സൂത്രവാക്യം […]
ഇടി പരീക്ഷയില്‍ അഞ്ചു സ്റ്റാറുകള്‍ നേടി ഹോണ്ട എലവേറ്റ്
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യന്‍ വിപണിയിലെത്തിച്ച ഏക എസ്‌യുവിയാണ് എലവേറ്റ്. ഈ വാഹനം ജാപ്പനീസ് ഇടി പരീക്ഷയില്‍ അഞ്ചു സ്റ്റാറുകള്‍ നേടി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. ജപ്പാന്‍ എന്‍സിഎ പിയില്‍ 90 ശതമാനം സുരക്ഷയാണ് ഈ വാഹനം ഉറപ്പുനല്‍കുന്നത്. ഫുള്‍ ഫ്രന്റല്‍ കൊളീഷന്‍ ടെസ്റ്റില്‍ ഡ്രൈവര്‍ക്കു 96 ശതമാനവും പിന്‍സീറ്റിലെ യാത്രികള്‍ക്കു 88 ശതമാനവുമാണ് എലവേറ്റ് നല്‍കുന്ന സുരക്ഷ. ഓഫ്സെറ്റ് ഫ്രന്റല്‍ കൊളീഷന്‍ പരീക്ഷയില്‍ ഡ്രൈവര്‍ക്ക് ലഭിക്കുന്നത് 86.9 ശതമാനം സംരക്ഷണവും പിന്‍സീറ്റ് യാത്രികന് 100 […]
