ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 60 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗാണ് ഈ പ്ലാനിന്റെ സവിശേഷത. കുറഞ്ഞ ഡാറ്റ ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായാണ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 123 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. പ്രധാനമായും കോളുകള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രയോജനകരമാണ് ഈ പ്ലാന്‍. എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ തുടങ്ങിയവയുടെ സമാന റീചാര്‍ജ് പ്ലാനുകളില്‍ നിന്ന് കുറഞ്ഞ നിരക്കിലാണ് ജിയോ ഈ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജിബി ഡാറ്റയാണ് പ്ലാന്‍ കാലാവധിക്കുളളില്‍ നല്‍കുന്നത്. ലളിതവും ദീര്‍ഘവുമായ റീചാര്‍ജ് സൈക്കിളുളള പ്ലാനില്‍ രണ്ടു മാസത്തേക്ക് ഏകദേശം രണ്ടു രൂപയാണ് പ്രതിദിനം ചെലവാകുന്നത്. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ ആയിരിക്കും കമ്പനി ആദ്യം ഓഫര്‍ അവതരിപ്പിക്കുക.
60 ദിവസത്തേക്ക് പരിധിയില്ലാ കോളിംഗ് 123 രൂപയ്ക്ക്!
