സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾ പൂർണമായി ബഹിഷ്‌കരിക്കുമെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി
നടന്‍ ഷൈൻ ടോം ചാക്കോ പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്ത നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 19, ശനി
◾https://dailynewslive.in/ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ബിജെപിക്ക് പരോക്ഷ വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോള്‍ നിഷ്‌കളങ്കര്‍ ആക്രമിക്കപ്പെടുന്നുവെന്ന് ജബല്‍പ്പൂരും മണിപ്പൂരും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കണ്ണൂരില്‍ ദുഃഖവെളളി ദിന സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ◾https://dailynewslive.in/ സങ്കീര്‍ണമായ അല്‍ഗോരിതങ്ങള്‍ നയിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ ആരെയും തിരസ്‌കരിക്കാത്ത ദൈവിക സമ്പദ്വ്യവസ്ഥയെ ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്നാണ് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച […]
രാത്രി വാർത്തകൾ
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ ബിജെപിക്ക് പരോക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോൾ നിഷ്കളങ്കർ ആക്രമിക്കപ്പെടുന്നുവെന്ന് ജബൽപ്പൂരും മണിപ്പൂരും പരാമർശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തിൽ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കണ്ണൂരിൽ ദുഃഖവെളളി ദിന സന്ദേശത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. […]
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയിൽ
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമെന്ന് കാസ പറയുന്നു. സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാകുന്ന ഏത് തീരുമാനവും മുനമ്പം നിവാസികൾക്ക് നിർണ്ണായകമാണെന്നും മുസ്ലിം ലീഗ് ഫയൽ ചെയ്ത ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷയിൽ കാസ നിലപാടെടുത്തു.
നടി വിൻസി അലോഷ്യസിൻ്റെ പരാതിയിൽ നേരിട്ട് വിശദീകരികരണം നൽകാൻ നടൻ ഷൈൻ ടോം ചാക്കോ
നടി വിൻസി അലോഷ്യസിൻ്റെ പരാതിയിൽ നേരിട്ട് വിശദീകരികരണം നൽകാൻ നടൻ ഷൈൻ ടോം ചാക്കോ. തിങ്കളാഴ്ച ഫിലിം ചേംബർ ആസ്ഥാനത്ത് നേരിട്ട് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഷൈനിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പൊലീസ് അന്വേഷണവുമായും ഷൈൻ സഹകരിക്കും. വിൻസിയുടെ പരാതിയിൽ തന്റെ വിശദീകരണം അറിയിക്കാനാണ് ഷൈനിൻ്റെ നീക്കം. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുന്നത്.
കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ
കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ ബിജെപിക്ക് വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ ബിജെപിക്ക് വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോൾ നിഷ്കളങ്കർ ആക്രമിക്കപ്പെടുന്നുവെന്ന് ജബൽപ്പൂരും മണിപ്പൂരും പരാമർശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തിൽ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കണ്ണൂരിൽ ദുഃഖവെളളി ദിന സന്ദേശത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.
സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ആഗോള തലത്തില്‍ വില കുതിച്ചുയരുന്നതിനിടെ സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2024ല്‍ മാത്രം 72.5 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് വാങ്ങിക്കൂട്ടിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് ഇരട്ടിയായി. ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളില്‍ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയതില്‍ രണ്ടാംസ്ഥാനത്താണ് ആര്‍.ബി.ഐ. പോളണ്ടാണ് ഇക്കാര്യത്തില്‍ മുന്നില്‍. 2024ല്‍ 89.54 ടണ്‍ സ്വര്‍ണമാണ് പോളണ്ട് വാങ്ങിയത്. തുര്‍ക്കി അവരുടെ ശേഖരത്തിലേക്ക് 74.8 […]
സൂര്യ ചിത്രം ‘റെട്രോ’യുടെ മാസ് ട്രെയിലര്‍
തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരുന്ന സൂര്യ ചിത്രം ‘റെട്രോ’യുടെ മാസ് ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സൂര്യയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും ജോജുവും ഗംഭീര പ്രകടനം തന്നെ റെട്രോയില്‍ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. 1 മിനിറ്റും 14 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ചിത്രം മെയ് 1ന് തിയറ്ററുകളില്‍ എത്തും. സംവിധാനം നിര്‍വഹിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. […]
