തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. ‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍’. രണ്ടാം പതിപ്പ്. ബാബു അബ്രഹാം. മാതൃഭൂമി. വില 250 രൂപ.
സ്തനാര്‍ബുദം ഉണ്ടാക്കുന്ന സണ്‍ഫ്‌ലവര്‍ ഓയില്‍
സണ്‍ഫ്‌ലവര്‍ ഓയില്‍, സോയാബീന്‍ ഓയില്‍, കടുകെണ്ണ തുടങ്ങിയ വിത്ത് എണ്ണകള്‍ സുരക്ഷിതമെന്ന് പറയുമ്പോഴും ഇവയുടെ പതിവ് ഉപഭോഗം സ്തനാര്‍ബുദം ഉണ്ടാക്കുമെന്ന് ന്യൂയോര്‍ക്കിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തി. ഇവയില്‍ കാണപ്പെടുന്ന ഒരു തരം കൊഴുപ്പായ ലിനോലെയിക് ആസിഡ് സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലിനോലെയിക് ആസിഡ് ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ കോശങ്ങളില്‍ വളര്‍ച്ചാ പാത നേരിട്ട് സജീവമാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരണ അര്‍ബുദത്തെക്കാള്‍ ദ്രുതഗതിയില്‍ വ്യാപിക്കുകയും കുറഞ്ഞ അതിജീവന നിരക്കുമായിരിക്കും ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദം എന്ന […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 18, വെള്ളി
◾https://dailynewslive.in/ വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിന് പിന്തുണ നല്‍കിയതെന്നും, പുതിയ സാഹചര്യത്തില്‍ പിന്തുണ പുനഃപരിശോധിക്കാവുന്നതാണെന്നും കോഴിക്കോട് അതിരൂപത അധ്യക്ഷന്‍ പ്രതികരിച്ചു. കോഴിക്കോട് നടത്തിയ മീറ്റ് ദി പ്രസിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ◾https://dailynewslive.in/ വേതനം സംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയില്‍ കള്ളസത്യവാങ് മൂലം നല്‍കിയെന്ന ആരോപണവുമായി ആശാ വര്‍ക്കര്‍മാര്‍. സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും […]
രാത്രി വാർത്തകൾ
വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിൻ്റെ തുടർനീക്കം തടഞ്ഞ് സുപ്രീംകോടതി. നിലവിലെ വഖഫ് സ്വത്തുക്കൾ അതല്ലാതാക്കാനോ വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രത്തിന് കൂടുതൽ രേഖകൾ നല്കാൻ സമയം നല്‍കിയ കോടതി കേസ് ഇനി പരിഗണിക്കുന്ന മേയ് 5 വരേക്കാണ് ഈ ഉത്തരവ് നല്‍കിയത്. നിയമം പൂർണ്ണമായി സ്റ്റേ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെതിരെ ആശ വർക്കർമാർ. വേതനം സംബന്ധിച്ച് പഠിക്കാൻ […]
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു . പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
ഫെഡറല്‍ ബാങ്ക് പുതിയ നിരക്കുകള്‍ എത്തി
സേവിംഗ്സ്, ഡെപ്പോസിറ്റ് നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ച് ഫെഡറല്‍ ബാങ്ക്. സേവിംഗ്സ് നിരക്കുകളില്‍ 25 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സിന് 3 ശതമാനത്തില്‍ നിന്ന് 2.75 ശതമാനമാക്കിയാണ് പുതുക്കിയ നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. 50 കോടി രൂപ വരെയുള്ള സേവിംഗ്‌സിന് പുതുക്കിയ നിരക്കുകള്‍ 5.25 ശതമാനമാണ്. ഒന്നിലധികം ബക്കറ്റുകള്‍ക്കും നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. 3 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപ നിരക്കുകള്‍ക്ക് കാലാവധി പരിഷ്‌കരിച്ചിട്ടുണ്ട്. 1 വര്‍ഷം മുതല്‍ 443 ദിവസം വരെയുള്ള […]
‘എംപുരാന്‍’ ജിയോ ഹോട്ട്സ്റ്റാറിലൂടെ
മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ‘എംപുരാന്‍’ ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകര്‍. വിവാദത്തിന് ശേഷം റീ എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിയ എംപുരാന്‍ തന്നെയായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഏറ്റവുമൊടുവില്‍ അംഗീകരിച്ച പതിപ്പായിരിക്കും എല്ലാ പ്ലാറ്റ്ഫോമുകളിലും ഇനിയുണ്ടാവുക. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒടിടി അവകാശത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എംപുരാന്റെ ആദ്യ ഭാഗമായ ലൂസിഫര്‍ ആമസോണ്‍ പ്രൈം […]
‘ഗെറ്റ് സെറ്റ് ബേബി’ ചിത്രം ഒടിടിയിലേക്ക്
ഉണ്ണി മുകുന്ദന്‍ നായകനായി വന്ന ചിത്രം ആണ് ‘ഗെറ്റ് സെറ്റ് ബേബി’. മനോഹരമായ ഒരു കുഞ്ഞ് മലയാള ചിത്രം എന്നാണ് അഭിപ്രായങ്ങള്‍. ഗെറ്റ് സെറ്റ് ബേബി സിനിമ ഇനി ഒടിടിയിലേക്ക് എത്തുകയാണ്. മനോരമമാക്‌സിലൂടെ ഉണ്ണി മുകുന്ദന്‍ ചിത്രം ഒടിടിയിലേക്ക് വൈകാതെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, […]
പുതിയ തലമുറ കൊഡിയാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു
ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുതിയ തലമുറ കൊഡിയാക്ക് 4ഃ4 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ ഫ്‌ലാഗ്ഷിപ്പ് എസ്യുവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 46.89 ലക്ഷം രൂപയാണ്. സ്പോര്‍ട്ലൈന്‍ വേരിയന്റിന്റെ എക്സ്-ഷോറൂം വില 46.89 ലക്ഷം രൂപയും എല്‍ ആന്‍ഡ് കെ വേരിയന്റിന്റെ എക്സ്-ഷോറൂം വില 48.69 ലക്ഷം രൂപയുമാണ്. ഈ എസ്യുവിക്ക് 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു, ഇത് 201 ബിഎച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. […]
തേജോ തുംഗഭദ്ര
പോര്‍ച്ചുഗലിലെ ലിസ്ബണിലൂടെ ഒഴുകുന്ന തേജോയും കര്‍ണാടകയിലെ വിജയനഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും ചരിത്രാതീതകാലം മുതല്‍ക്കുള്ള മനുഷ്യരുടെ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നദികളാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന ചില സംഭവങ്ങള്‍ ആ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സ്‌പെയിനില്‍ വംശീയ പീഡനത്തിരയായ ജൂതരുടെ പോര്‍ച്ചുഗലിലേക്കുള്ള പലായനം. വാസ്‌കോ ദ ഗാമ കോഴിക്കോടെത്തുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ശ്രീകൃഷ്ണദേവരായരുടെ കിരീടാഭിഷേകം. ഗോവ പോര്‍ച്ചുഗീസുകാരുടെ അധീനത്തിലാവുന്നത്. കേവലം മുപ്പത്തിയാറു വര്‍ഷങ്ങളിലായി (1492-1528) ചുരുളഴിയുന്ന ചരിത്രസംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ നടക്കുന്ന സാധാരണ […]
