മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ‘എംപുരാന്’ ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകര്‍. വിവാദത്തിന് ശേഷം റീ എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിയ എംപുരാന് തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഏറ്റവുമൊടുവില്‍ അംഗീകരിച്ച പതിപ്പായിരിക്കും എല്ലാ പ്ലാറ്റ്ഫോമുകളിലും ഇനിയുണ്ടാവുക. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒടിടി അവകാശത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എംപുരാന്റെ ആദ്യ ഭാഗമായ ലൂസിഫര്‍ ആമസോണ്‍ പ്രൈം വിഡിയോയില്‍ ആയിരുന്നു റിലീസ് ചെയ്തത്. പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നിവരെക്കൂടാതെ ടൊവിനോ, മഞ്ജു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
‘എംപുരാന്’ ജിയോ ഹോട്ട്സ്റ്റാറിലൂടെ
