Posted inആരോഗ്യം

വ്യായാമം ആര്‍ത്തവ ഘട്ടങ്ങളുമായി യോജിപ്പിക്കാം

വ്യായാമം ആര്‍ത്തവ ഘട്ടങ്ങളുമായി യോജിപ്പിക്കുന്നത് പ്രകടനം മെച്ചപ്പെടുത്താനും പരിക്കുകളുടെ സാധ്യത കുറയ്ക്കാനും മാനസികാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് അവരുടെ ശരീരവുമായി പൊരുത്തപ്പെടാനും ഫിറ്റ്‌നസ് കൂടുതല്‍ രസകരമാക്കാനും സൈക്കിള്‍ സിങ്കിങ് വര്‍ക്ക്ഔട്ടുകള്‍ സഹായിക്കും. ആര്‍ത്തവം, ഫോളിക്കുലാര്‍, ഓവുലേഷന്‍, ല്യൂട്ടല്‍ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഉള്ളത്. ഓരോ ഘട്ടങ്ങളിലും വ്യത്യസ്ത ഹോര്‍മോണുകളാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകനുസരിച്ച് വര്‍ക്ക്ഔട്ട് ക്രമീകരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക മാറ്റങ്ങള്‍ക്കനുസരിച്ച് പ്രതിരോധിക്കാന്‍ സഹായിക്കും. ആര്‍ത്തവ […]

Posted inലേറ്റസ്റ്റ്

വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ്

വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിന് പിന്തുണ നൽകിയതെന്നും, പുതിയ സാഹചര്യത്തിൽ പിന്തുണ പുനഃപരിശോധിക്കാവുന്നതാണെന്നും കോഴിക്കോട് അതിരൂപത അധ്യക്ഷൻ പ്രതികരിച്ചു. കോഴിക്കോട് നടത്തിയ മീറ്റ് ദി പ്രസിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 2 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 2 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരമാണ് 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിലെ ഓറഞ്ച് അലർട്ടിന് പുറമേ ആലപ്പുഴ ജില്ലയിൽ ഈ മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ […]

Posted inലേറ്റസ്റ്റ്

മഹേന്ദ്ര ഹെംബ്രാം ജയില്‍മോചിതനായി

ഒഡീഷയില്‍ ഓസ്‌ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസില്‍ ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ജയില്‍മോചിതനായി. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് നല്ലനടപ്പ് പരിഗണിച്ചാണ് ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയത്.  

Posted inലേറ്റസ്റ്റ്

കൊല്ലം പൂരത്തിനിടയ്ക്ക് കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് അന്വേഷണ റിപ്പോർട്ട്

കൊല്ലം പൂരത്തിനിടയ്ക്ക് കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് അന്വേഷണ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റൻ്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ക്ഷേത്രോപദേശക സമിതിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.

Posted inലേറ്റസ്റ്റ്

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തിന്റെ പ്രചാരണ ധൂർത്തിന് 26 കോടി അനുവദിച്ച് സർക്കാർ നടപടിക്കെതിരെ രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തിന്റെ പ്രചാരണ ധൂർത്തിന് 26 കോടി അനുവദിച്ച് സർക്കാർ നടപടിക്കെതിരെ രമേശ് ചെന്നിത്തല. എത്ര കോടികൾ ചെലവഴിച്ച് ആർഭാടം വാരി വിതറിയാലും ഭരണപരാജയത്തിന്റെ ദുർഗന്ധത്തെ മറയ്ക്കാനാവില്ലെന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലെ രൂക്ഷ വിമ‍ശനത്തിൽ വിശദമാക്കുന്നത്. സംസ്ഥാനം വന്‍ കടക്കെണിയില്‍ ഉരുകുമ്പോള്‍ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി ആശ വർക്കർമാർ

സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി ആശ വർക്കർമാർ. വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയിൽ കള്ളസത്യവാങ് മൂലം നൽകിയെന്നാണ് അവർ ആരോപിക്കുന്നത്. സർക്കാർ ഹൈക്കോടതിയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും ആശ വർക്കർമാർ ആരോപിച്ചു. നാളിതുവരെയായി കമ്മിറ്റിയെ രൂപീകരിച്ചിട്ടില്ലെന്നും ആശാവർക്കർമാർ കുറ്റപ്പെടുത്തുന്നു. സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. പൊതുതാൽപര്യ ഹർജിയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചതെന്നും ആശ വർക്കർമാർ ആരോപിക്കുന്നു.

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

ദുഃഖവെള്ളി….!!!

  ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു…..!!!   യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകൾ ഈ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 17, വ്യാഴം

https://dailynewslive.in/ വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ്. അടുത്ത തവണ കേസ് പരിഗണിക്കുന്നതു വരെ വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്നും കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയില്‍ പറയുന്നുണ്ട്. അതേസമയം പുതിയ വഖഫ് ഭേദഗതി നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി നിയമം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും വാദത്തിനിടെ ചൂണ്ടിക്കാട്ടി. വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. ◾https://dailynewslive.in/ സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍സി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്നവാർത്തകൾ

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ കേരളാ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കൽ രാഗങ്ങളുടെയും പേരുകളാണ് നൽകിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നുമാണ് വിശദീകരണം. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം.       വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള 300 രൂപ സഹായവും ഭക്ഷ്യ കൂപ്പൺ വിതരണവും പുനസ്ഥാപിക്കാനുള്ള […]