സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി ആശ വർക്കർമാർ. വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയിൽ കള്ളസത്യവാങ് മൂലം നൽകിയെന്നാണ് അവർ ആരോപിക്കുന്നത്. സർക്കാർ ഹൈക്കോടതിയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും ആശ വർക്കർമാർ ആരോപിച്ചു. നാളിതുവരെയായി കമ്മിറ്റിയെ രൂപീകരിച്ചിട്ടില്ലെന്നും ആശാവർക്കർമാർ കുറ്റപ്പെടുത്തുന്നു. സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. പൊതുതാൽപര്യ ഹർജിയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചതെന്നും ആശ വർക്കർമാർ ആരോപിക്കുന്നു.
സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി ആശ വർക്കർമാർ
