ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ കേരളാ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കൽ രാഗങ്ങളുടെയും പേരുകളാണ് നൽകിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നുമാണ് വിശദീകരണം. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള 300 രൂപ സഹായവും ഭക്ഷ്യ കൂപ്പൺ വിതരണവും പുനസ്ഥാപിക്കാനുള്ള […]
സ്വര്‍ണവില കുതിപ്പില്‍ തന്നെ, പവന് 71,360 രൂപ!
സംസ്ഥാനത്ത് റെക്കോഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 840 രൂപ വര്‍ധിച്ചതോടെ ആദ്യമായി 71്000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് 71,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് ഉയര്‍ന്നത്. 8920 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില രണ്ട് ദിവസത്തിനുള്ളില്‍ താഴ്ന്നെങ്കിലും വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇന്നലെ മാത്രം 760 രൂപയാണ് […]
ഗൂഗിളിള്‍ പിക്സല്‍ 9എ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍
പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പിക്സല്‍ 9എ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍. 13എംപി അള്‍ട്രാവൈഡ് കാമറയും 48എംപി പ്രധാന കാമറയും ഉള്ള അപ്‌ഗ്രേഡ് ചെയ്ത ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പിക്സല്‍ 9എയില്‍ ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ ജെമിനിയും ഉണ്ട്. കൂടാതെ ജെമിനി ലൈവ് ഉപയോഗിച്ച് സ്വതന്ത്രമായി സംസാരിക്കാനും ചാറ്റ് ചെയ്യാനും കഴിയും. ഗൂഗിള്‍ പിക്സല്‍ 9എയ്ക്ക് 49,999 രൂപയാണ് വില. ഇത് ഐറിസ്, പോര്‍സലൈന്‍, ഒബ്‌സിഡിയന്‍ എന്നി കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഗൂഗിള്‍ പിക്സല്‍ […]
‘ശരപഞ്ജരം’ 4 കെ മികവോടെ വീണ്ടുമെത്തുന്നു
ജയന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം ‘ശരപഞ്ജരം’ സിനിമ ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രം 4 കെ മികവോടെ ഈ മാസം 25 നാണ് തിയറ്ററുകളിലെത്തുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത് ജിപി ബാലന്‍ നിര്‍മ്മിച്ച ചിത്രം റോഷിക എന്റര്‍പ്രൈസസ് ആണ് തീയറ്ററിലെത്തിക്കുന്നത്. പ്രേക്ഷകപ്രീതി നേടിയ ചിത്രം ജയന്‍ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ്. പുതുമയാര്‍ന്ന പ്രമേയവും ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ടും സമ്പന്നമായ ചിത്രത്തില്‍ ജയന്‍, ഷീല, സത്താര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ശങ്കര്‍, […]
‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നല്‍വള..’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂപ്പര്‍ ഹിറ്റ് ട്രെന്‍ഡ് സെറ്ററുകള്‍ ഒരുക്കിയ ജേക്‌സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകന്‍. റൊമാന്റിക് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് ടോവിനോ തോമസും പ്രിയംവദ കൃഷ്ണനുമാണ്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളുമാണ് ഇതിന് മുന്‍പ് പുറത്ത് വന്നിട്ടുള്ളത്. അബിന്‍ ജോസഫാണ് […]
റേഞ്ച് റോവര്‍ സ്പോര്‍ട് സ്വന്തമാക്കി ബോബി ഡിയോള്‍
സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമായ റേഞ്ച് റോവര്‍ സ്പോര്‍ട് സ്വന്തമാക്കി ബോളിവുഡ് താരം ബോബി ഡിയോള്‍. ഏകദേശം 3.4 കോടി രൂപ വില വരുന്ന ഈ വാഹനത്തിന് മാറ്റ് ഫിനിഷുള്ള ബ്ലൂ നെബുല ഷെയ്ഡാണ്. റേഞ്ച് റോവറിന്റെ ഏറ്റവും ശക്തമായ 635 പി എസ്, 750 എന്‍എം, 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനുള്ള കാറാണ് റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി. ഫോര്‍വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന കാറില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. പൂജ്യത്തില്‍ […]
മിഷേലിന്റെ കഥ
ആരും മാതൃകയാക്കാന്‍ കൊതിക്കുന്ന മിഷേല്‍ എന്ന സല്‍സ്വഭാവിനിയായ പെണ്‍കുട്ടിയാണ് ഇതിലെ കഥാനായിക.തന്റെ കുടുംബത്തിന്റെ പ്രതാപൈശ്വര്യങ്ങളിലും നാശനഷ്ടങ്ങളിലും ഒന്നുപോലെ സ്ഥിരചിത്തയായിനിന്നുകൊണ്ട് അവള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സന്തോഷം നല്‍കി. ചതിയും വഞ്ചനയും മൂലം രണ്ടുകുടുംബങ്ങള്‍ക്കുണ്ടാകുന്ന കഷ്ടതകളും അതേത്തുടര്‍ന്നുണ്ടാകുന്ന പതനങ്ങളും ഉത്ഥാനങ്ങളും എല്ലാത്തരം വായനക്കാരെയും ആകര്‍ഷിക്കുന്നതാണ്. വായിച്ചുപോകാവുന്നതും പരിണാമഗുപ്തിയുള്ളതുമായ ബാലസാഹിത്യകൃതി. ബാലഭാവനകളെ ഉത്തേജിപ്പിക്കാനും നന്മയുടെ ലോകത്തേക്ക് അവരെ കൈപിടിച്ചുയര്‍ത്താനും പര്യാപ്തമാണ് ഈ പുസ്തകം. ‘മിഷേലിന്റെ കഥ’. സിസിലിയാമ്മ പെരുമ്പനാനി. ഡിസി ബുക്‌സ്. വില 180 രൂപ.
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ സ്തനാര്‍ബുദം വരുത്തുമോ?
സൗന്ദര്യവര്‍ദ്ധക വസ്തുകളില്‍ സാധാരണയായി കാണപ്പെടുന്ന പാരബെന്‍സും ഫ്താലേറ്റുകളും ഒഴിവാക്കുന്നത് സ്തനകലകളിലെ കാന്‍സറുമായി ബന്ധപ്പെട്ട മാറ്റങ്ങളെ തടയുമെന്ന് പുതിയ പഠനം. സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളിലും സാധാരണയായി അടങ്ങിയിരിക്കുന്ന സീനോ ഈസ്ട്രോജനിക്ക് ആയ സംയുക്തങ്ങളാണ് പാരബെന്‍സും ഫ്താലേറ്റുകളും. ഇവ ഉല്‍പ്പന്നങ്ങളുടെ സുഗന്ധം വര്‍ധിപ്പിക്കുന്നതിനും പ്രിസര്‍വേറ്റീവുകളായും പ്രവര്‍ത്തിക്കുന്നു. ഇവ സീനോ ഈസ്ട്രജന്‍ സംയുക്തങ്ങളാണ്. ഇവ സ്തനാര്‍ബുദ വികസനത്തിന് കാരണമാകുന്ന ഈസ്ട്രജനെ അനുകരിക്കുന്ന സിന്തറ്റിക് സംയുക്തങ്ങളാണ്. വെറും 28 ദിവസം ഇവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നത് സ്തനകോശങ്ങളില്‍ കാന്‍സറുമായി ബന്ധപ്പെട്ട […]
ബിജെപി നേതാവിനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകും
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടനെതിരെ ഇന്ന് പാലക്കോട് എസ്പിക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിനെ വിമർശിച്ചതിനാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് കൊലവിളി പ്രസംഗം നടത്തിയത്.
കൊലവിളി പ്രസംഗത്തിൽ കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ബിജെപി കോൺഗ്രസ് പോര് രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹെഡ്ഗെവാറിന്റെ പേരിനെച്ചൊല്ലിയുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ബിജെപിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. സർവകക്ഷി യോഗത്തിന് തയ്യാറാണ് എന്നാൽ കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ നിയമം നടപ്പാക്കുകയാണ് പൊലീസ് വേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബിജെപിക്കൊപ്പം അടച്ചിട്ട മുറിയിൽ ചായയും ബിസ്കറ്റും കഴിക്കാനില്ലെന്ന് പറഞ്ഞ രാഹുൽ ഇങ്ങനെയാണോ പൊലീസ് പ്രശ്നം പരിഹരിക്കേണ്ടതെന്നും ചോദിച്ചു.
