Posted inഓട്ടോമോട്ടീവ്

ഡിയോ 125 ഇന്ത്യയില്‍ പുറത്തിറക്കി

ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ 2025 ഡിയോ 125 ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 96,749 രൂപയാണ്. പുതിയ ഗ്രാഫിക്‌സും കളര്‍ ഓപ്ഷനുകളും ഉപയോഗിച്ച് പുതുക്കുന്നതിനൊപ്പം ഡിയോയുടെ ജനപ്രിയ ഡിസൈന്‍ സിലൗറ്റ് ഹോണ്ട നിലനിര്‍ത്തിയിട്ടുണ്ട്. ഡിഎല്‍എക്‌സ്, എച്ച്-സ്മാര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളില്‍ നിങ്ങള്‍ക്ക് ഈ സ്‌കൂട്ടര്‍ വാങ്ങാം. ഡിഎല്‍എക്സിന് 96,749 രൂപയും (എക്സ്-ഷോറൂം) എച്ച്-സ്മാര്‍ട്ടിന് 1,02,144 രൂപയുമാണ് വില. പുതിയ ഡിയോ 125 ഇപ്പോള്‍ […]

Posted inപുസ്തകങ്ങൾ

കോട്ടയം പുഷ്പനാഥിന്റെ കഥകള്‍

”ഞാനൊരു പന്ത്രണ്ടു വയസ്സുമുതല്‍ എഴുതുന്നുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ മാഗസിനിലാണ് ആദ്യകഥ വന്നത്. ‘തിരമാല’ എന്നായിരുന്നു പേര്. കടപ്പുറത്തെ ജീവിതവുമായി ബന്ധപ്പെട്ടൊരു കഥ. അതുകഴിഞ്ഞ് പത്തില്‍ പഠിക്കുമ്പോള്‍ മാസികകളില്‍ എഴുതുവാന്‍ തുടങ്ങി. പിന്നെ അദ്ധ്യാപകനായ ശേഷമാണ് കുറ്റാന്വേഷണ സാഹിത്യത്തിലേക്ക് മാറുന്നത്.” -കോട്ടയം പുഷ്പനാഥ്. അപസര്‍പ്പക സാഹിത്യത്തിലെ അതികായന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരന്റെ ചെറുകഥകളുടെ സമാഹാരം. ആനുകാലികങ്ങളില്‍ ചിതറിക്കിടന്നിരുന്ന കഥകള്‍ ആദ്യമായി പുസ്തകരൂപത്തില്‍. ‘കോട്ടയം പുഷ്പനാഥിന്റെ കഥകള്‍’. മാതൃഭൂമി. വില 161 രൂപ.

Posted inആരോഗ്യം

കാന്‍സറിന് കാരണമായേക്കാവുന്ന നാല് ഭക്ഷണങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു രോഗമാണ് കാന്‍സര്‍. രോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നത് കാന്‍സറില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ രോഗം വരാതെ നോക്കുക എന്നതാണ് പ്രധാനം. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ കാന്‍സറിന് കാരണമാകുന്നു എന്ന് പലരും അറിയുന്നില്ല. കാന്‍സറിന് കാരണമായേക്കാവുന്ന നാല് ഭക്ഷണങ്ങള്‍. ദാഹം മാറാനും ഊര്‍ജ്ജം ലഭിക്കാനുമൊക്കെയായി ദിവസവും നമ്മള്‍ കുടിക്കുന്ന വിവിധതരം മധുരപാനീയങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്നത് കോളന്‍ കാന്‍സര്‍ വരാനുള്ള സാധ്യത 32 ശതമാനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദിവ്യ എസ് അയ്യർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ പിന്തുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്

ദിവ്യ എസ് അയ്യർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ പിന്തുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്. മുതിർന്ന സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും പിന്തുണയുമായി രം​ഗത്തെത്തി. ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകരെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ തങ്ങൾക്ക് തോന്നിയ അഭിപ്രായങ്ങൾ പറയുന്നത് സ്വാഭാവികമാണ്. ദിവ്യയുടെ വ്യക്തിത്വത്തെ അപമാനിച്ചു കൊണ്ടുള്ള പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജനും പ്രതികരിച്ചു. അപകീർത്തികരമായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചേർത്തല സ്വദേശി കെഎസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി

ചേർത്തല സ്വദേശി കെഎസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. കേസിൽ നേരത്തെ ബൈജുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുള്ളതിനാൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയറുത്പന്നം പദ്ധതിയുടെ ഭാഗമായുള്ള കയര്‍തടുക്ക് വില്‍പനയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

പെസഹാ വ്യാഴം….!!!

പെസഹാ വ്യാഴം….!!! ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തലേന്നത്തെ വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം (ഇംഗ്ലീഷ്: Maundy Thursday) എന്ന് അറിയപ്പെടുന്നത്…..!!!   കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും. പെസഹാ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുനമ്പത്ത്  നുണകളുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ

മുനമ്പത്ത്  നുണകളുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മാധ്യമങ്ങളെയെടക്കം തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്ത്യ സഖ്യം. കേന്ദ്രമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നവർ മുനമ്പത്തെ ജനതയക്ക് വേണ്ടി ചെറുവിരൽ പോലും അനക്കാത്തവരാണ്.മുനമ്പം പ്രശ്ന പരിഹാരത്തിന്  വഖഫ് ഭേദഗതി പര്യാപ്തമല്ലെന്ന് പറയുന്നവർ ആടിനെ പട്ടിയാക്കുകയാണെന്നും  വി.മുരളീധരൻ ആരോപിച്ചു. പുതിയ ആക്ടിന്‍റെ  ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകും.  വഖഫ് ബോർഡിന്റെ തീരുമാനത്തിനെതിരായ നിയമ പോരാട്ടങ്ങളിൽ പുതിയ ചട്ടങ്ങൾ സാധാരണക്കാർക്ക് സഹായകമാവുമെന്ന് മുൻ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരെ വിപുലമായ പ്രചാരണം നടത്തും. രാഷ്ട്രീയ പാർട്ടികളുടെയും മത മേലധ്യക്ഷൻമാരുടെയും പിന്തുണ ഉറപ്പാക്കി. സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകാനും ധാരണയായി. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകാൻ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ജൂണിൽ വിപുലമായ ക്യാമ്പയി‍ൻ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരി വ്യാപനം തടയാൻ വിളിച്ച സർവ്വകക്ഷി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റഹീം മോചന കേസ് വീണ്ടും മാറ്റിവെച്ചതിൽ വിശദീകരണവുമായി റിയാദ് സഹായ സമിതി

തുടക്കം മുതലുള്ള കേസ് ഡയറി സൗദി കോടതി വീണ്ടും പരിശോധിക്കുന്നത് കൊണ്ടാണ് അബ്ദുൽ റഹീമിന്‍റെ വിധി വൈകുന്നതെന്ന് റിയാദ് സഹായ സമിതി. സൗദി ബാലന്റെ  മരണത്തെ തുടർന്ന് 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ കേസിൽ കോടതി നടപടികളുമായി ബന്ധപ്പെട്ട സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായിട്ടുള്ളതെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി. സുപ്രധാന രേഖകളുടെ പകർപ്പുകൾ സഹിതം കേസിന്‍റെ ഇതുവരെയുള്ള നാൾവഴികൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വൈകാതെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര് വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും

ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. അടുത്തമാസം 13 നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നതിനു  തൊട്ടടുത്ത ദിവസമാകും ബി ആർ ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. നവംബറിൽ വിരമിക്കുന്നതിനാൽ ജസ്റ്റിസ് ഗവായ് ആറ് മാസത്തേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും.