ദിവ്യ എസ് അയ്യർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ പിന്തുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രംഗത്ത്. മുതിർന്ന സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും പിന്തുണയുമായി രംഗത്തെത്തി. ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകരെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ തങ്ങൾക്ക് തോന്നിയ അഭിപ്രായങ്ങൾ പറയുന്നത് സ്വാഭാവികമാണ്. ദിവ്യയുടെ വ്യക്തിത്വത്തെ അപമാനിച്ചു കൊണ്ടുള്ള പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജനും പ്രതികരിച്ചു. അപകീർത്തികരമായ വാർത്തകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഗുണകരമാണോ എന്ന് കോൺഗ്രസ് നേതൃത്വം ചിന്തിക്കണമെന്നും ഇപി പറഞ്ഞു.
ദിവ്യ എസ് അയ്യർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ പിന്തുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രംഗത്ത്
