തുടക്കം മുതലുള്ള കേസ് ഡയറി സൗദി കോടതി വീണ്ടും പരിശോധിക്കുന്നത് കൊണ്ടാണ് അബ്ദുൽ റഹീമിന്റെ വിധി വൈകുന്നതെന്ന് റിയാദ് സഹായ സമിതി. സൗദി ബാലന്റെ മരണത്തെ തുടർന്ന് 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ കേസിൽ കോടതി നടപടികളുമായി ബന്ധപ്പെട്ട സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായിട്ടുള്ളതെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി. സുപ്രധാന രേഖകളുടെ പകർപ്പുകൾ സഹിതം കേസിന്റെ ഇതുവരെയുള്ള നാൾവഴികൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വൈകാതെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര് വ്യക്തമാക്കി.
റഹീം മോചന കേസ് വീണ്ടും മാറ്റിവെച്ചതിൽ വിശദീകരണവുമായി റിയാദ് സഹായ സമിതി
