പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടനെതിരെ ഇന്ന് പാലക്കോട് എസ്പിക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിടുന്നതിനെ വിമർശിച്ചതിനാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് കൊലവിളി പ്രസംഗം നടത്തിയത്.
ബിജെപി നേതാവിനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകും
