സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമായ റേഞ്ച് റോവര്‍ സ്പോര്‍ട് സ്വന്തമാക്കി ബോളിവുഡ് താരം ബോബി ഡിയോള്‍. ഏകദേശം 3.4 കോടി രൂപ വില വരുന്ന ഈ വാഹനത്തിന് മാറ്റ് ഫിനിഷുള്ള ബ്ലൂ നെബുല ഷെയ്ഡാണ്. റേഞ്ച് റോവറിന്റെ ഏറ്റവും ശക്തമായ 635 പി എസ്, 750 എന്‍എം, 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനുള്ള കാറാണ് റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി. ഫോര്‍വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന കാറില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ വെറും 3.6 സെക്കന്‍ഡ് മതി ഈ കരുത്തന്. പരമാവധി വേഗം മണിക്കൂറില്‍ 290 കിലോമീറ്റര്‍. ഈയടുത്തിടെ സൂപ്പര്‍ ഹിറ്റായ അനിമലിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ ബോബി ഡിയോളിന്റെ ഗാരിജില്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍ ഡബ്ള്യു ബി, പോര്‍ഷെ 911, പോര്‍ഷെ കെയ്ന്‍, റേഞ്ച് റോവര്‍ വോഗ്, മെഴ്സിഡീസ് ബെന്‍സ് എസ് ക്ലാസ് തുടങ്ങിയ വാഹനങ്ങളുമുണ്ട്.
റേഞ്ച് റോവര്‍ സ്പോര്‍ട് സ്വന്തമാക്കി ബോബി ഡിയോള്‍
