Posted inവിനോദം

‘ഗ്രൗണ്ട് സീറോ’ ഏപ്രില്‍ 25ന്

ബിഎസ്എഫ് ജവാന്‍മാര്‍ക്കായി ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം ‘ഗ്രൗണ്ട് സീറോ’ പ്രത്യേക പ്രദര്‍ശനം നടന്നു. ഇമ്രാന്‍ ഹാഷ്മി, സായ് തംഹങ്കര്‍, സംവിധായകന്‍ തേജസ് പ്രഭ വിജയ് ദിയോസ്‌കര്‍, നിര്‍മ്മാതാക്കളായ റിതേഷ് സിദ്ധ്വാനി, ഭാര്യ ഡോളി സിദ്ധ്വാനി, ഫര്‍ഹാന്‍ അക്തര്‍, ഭാര്യ ഷിബാനി ദണ്ഡേക്കര്‍, സഹനിര്‍മ്മാതാവ് അര്‍ഹാന്‍ ബഗതി എന്നിവരുള്‍പ്പെടെ ‘ഗ്രൗണ്ട് സീറോ’യുടെ മുഴുവന്‍ ടീമിന്റെയും സാന്നിധ്യത്തിലാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ചിത്രം കണ്ടത്. ചിത്രത്തില്‍ ബിഎസ്എഫ് കമാന്‍ഡന്റ് നരേന്ദ്ര നാഥ് ധര്‍ ദുബെയുടെ വേഷത്തിലാണ് ഇമ്രാന്‍ ഹാഷ്മി എത്തുന്നത്. […]

Posted inവിനോദം

ഷൈന്‍ ടോം ചാക്കോയുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

വിവാദങ്ങള്‍ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ‘ദി പ്രൊട്ടക്ടര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകത്തോടൊപ്പമാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. സിഗരറ്റ് വലിച്ച് നില്‍ക്കുന്ന ഷൈനിനെയാണ് പോസ്റ്ററില്‍ കാണാനാവുക. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദ പ്രൊട്ടക്ടര്‍. ജി എം മനു സംവിധാനം ചെയ്യുന്ന ചിത്രം അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യുവാണ് നിര്‍മിക്കുന്നത്. തലൈവാസില്‍ […]

Posted inഓട്ടോമോട്ടീവ്

അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ പുതുക്കിയ പതിപ്പെത്തി

ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ സൂപ്പര്‍ പ്രീമിയം സ്പോര്‍ട്സ് ബൈക്കായ അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. ഈ പുതിയ അപ്പാച്ചെ ആര്‍ആര്‍ 310 ശക്തമായ പ്രകടനത്തോടൊപ്പം നൂതന സാങ്കേതികവിദ്യയുടെയും മികച്ച സംയോജനം വാഗ്ദാനം ചെയ്യുന്നു. ഈ ബൈക്കിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വെറുമൊരു ബൈക്ക് മാത്രമല്ല, വേഗതയുടെയും സാങ്കേതികവിദ്യയുടെയും പ്രതീകമാണ്. ടിവിഎസിന്റെ 43 വര്‍ഷത്തെ റേസിംഗ് പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യ […]

Posted inപുസ്തകങ്ങൾ

ഇലവീഴാപൂഞ്ചിറ

കൈത്തോടിനരികില്‍ റോഡില്‍ ഒരു ചുവന്ന കാര്‍ വന്നുനിന്നത് ഷീബ മുറ്റത്ത് മടലുകള്‍ കീറിക്കൊണ്ടുനില്‍ക്കുമ്പോഴേ കണ്ടു. അവള്‍ ഒന്നു നിവര്‍ന്നു. ജിമ്മിച്ചന്റെ കാറല്ലേ അത്. വിശ്വാസം വരാതെ അവള്‍ വീണ്ടും വീണ്ടും നോക്കി. ജിമ്മിച്ചന്‍ കാറില്‍ നിന്ന് ഇറങ്ങുന്നതു കണ്ടപ്പോള്‍ അവളുടെ ഹ്യദയ ത്തില്‍ ഒരാളിക്കത്തലുണ്ടായി. ജിമ്മിച്ചന്‍ പോയില്ലേ? അതോ പോയിട്ട് വീണ്ടും വന്നതോ? എന്തിന്? അവന്‍ തന്റെ വീടിനു നേര്‍ക്ക് നോക്കുന്നതു കണ്ടു. ഷീബയ്ക്ക് പിന്നെ അവിടെ നില്‍ക്കാന്‍ സാധിച്ചില്ല. മിന്നല്‍പിണര്‍ പോലെ അവള്‍ താഴേക്ക് ഓടി. […]

Posted inആരോഗ്യം

മൂത്തകുട്ടികള്‍ അല്‍പം ഉയര്‍ന്ന ഐക്യു പ്രകടിപ്പിക്കുന്നു!

വീട്ടിലെ ഇളയകുട്ടികളെ അപേക്ഷിച്ച് മൂത്തകുട്ടികള്‍ അല്‍പം ഉയര്‍ന്ന ഐക്യു പ്രകടിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. സ്‌കോട്‌ലാന്‍ഡിലെ എഡിന്‍ബറോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ മൂത്തകുട്ടികള്‍ ഒരു വയസ്സില്‍ തന്നെ സഹോദരങ്ങളെക്കാള്‍ ഐക്യു ടെസ്റ്റുകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്നുവെന്ന് കണ്ടെത്തി. ഇവര്‍ ഇളയ സഹോദരങ്ങളെക്കാള്‍ സ്‌കൂളില്‍ മികച്ച പ്രകടനവും മാര്‍ക്കും വാങ്ങുന്നുവെന്ന് പഠനത്തില്‍ പറയുന്നു. വായനയും ചിത്രരചനയും വിലയിരുത്തിയുള്ള പരിശോധനയില്‍ മൂത്തകുട്ടികള്‍ ഉയര്‍ന്ന സ്‌കോര്‍ നേടി. ആദ്യ കുട്ടി ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയും പിന്തുണയും കൂടുതല്‍ ലഭിക്കുന്നു. ഇത് അവരുടെ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. 62 വയസ്സിൽ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്നതും, ഹോണറിയും വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.         സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം

തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി എൻഐഎ. ഇതിനായി അമേരിക്കയുടെ സഹായം തേടാനൊരുങ്ങുന്നതായാണ് എൻഐഎ. നിലവില്‍ അമേരിക്കയിൽ ജയിലിലാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഡേവിഡ് ഹെഡ്ലി മുംബൈയിൽ എത്തിയതെന്നും ആദ്യമായി മുംബൈയിൽ എത്തിയ ഇയാൾക്ക് റാണയുടെ നിർദ്ദേശപ്രകാരം ബഷീർ ഷെയ്ക്ക് എന്ന വ്യക്തിയാണ് സൗകര്യങ്ങൾ ഏർപ്പാടാക്കിയതെന്നുമാണ് വിവരം.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കവുമായി കോൺഗ്രസ് ദേശീയ നേതൃത്വം

സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ് ദേശീയ നേതൃത്വം. സുപ്രധാന നേതാക്കള്‍ മാത്രമടങ്ങുന്ന കമ്മിറ്റിയെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്. സുധാകരന് പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചനകള്‍ തുടങ്ങിയതുമാണ്. പക്ഷേ പദവി ഒഴിയുന്നതില്‍ കെ.സുധാകരന്‍ അതൃപ്തനാണെന്നാണ് വിവരം. നിര്‍ബന്ധപൂര്‍വം മാറ്റുന്നതിന് പകരം സംഘടനയെ ചലിപ്പിക്കാന്‍ മറ്റ് മാര്‍ഗം എന്ന നിലയിലാണ് ഹൈപവര്‍ കമ്മിറ്റിയുടെ ആലോചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ എം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് ജോമോൻ്റെ പരാതി

കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് ജോമോൻ പുത്തൻപുരക്കൽ പരാതി നൽകി. എബ്രഹാമിന്റെ ആരോപണങ്ങൾ തള്ളിയ ജോമോൻ, എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് നിയമ വിരുദ്ധ നടപടിയാണെന്നും, തനിക്കെതിരായ എബ്രഹാമിന്റെ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതാണെന്നും ജോമോൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി തള്ളിയ ആരോപണങ്ങളിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തനിക്ക് എതിരെയാണെന്നും ജോമോൻ പറയുന്നു  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂർ സർവകലാശാല ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പൂർണമായും റദ്ദാക്കില്ല

ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പൂർണമായും റദ്ദാക്കില്ല. ക്രമക്കേട് കണ്ടെത്തിയ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിലെ പരീക്ഷ മാത്രം റദാക്കാനാണ് തീരുമാനം. അതോടൊപ്പം അൺ എയ്ഡഡ് കോളേജുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള ഒരു ജീവനക്കാരനെ കോളേജുകളിലേക്ക് പരീക്ഷാ ചുമതലയിൽ നിയോഗിക്കാനാണ് തീരുമാനം. ഇവരുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കും ചോദ്യപ്പേപ്പറുകളുടെ ഡൗൺലോഡും വിതരണവുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി 60 ജീവനക്കാരെ തിങ്കളാഴ്ച മുതൽ നിയോഗിക്കും.