കൈത്തോടിനരികില്‍ റോഡില്‍ ഒരു ചുവന്ന കാര്‍ വന്നുനിന്നത് ഷീബ മുറ്റത്ത് മടലുകള്‍ കീറിക്കൊണ്ടുനില്ക്കുമ്പോഴേ കണ്ടു. അവള് ഒന്നു നിവര്‍ന്നു. ജിമ്മിച്ചന്റെ കാറല്ലേ അത്. വിശ്വാസം വരാതെ അവള് വീണ്ടും വീണ്ടും നോക്കി. ജിമ്മിച്ചന്‍ കാറില്‍ നിന്ന് ഇറങ്ങുന്നതു കണ്ടപ്പോള്‍ അവളുടെ ഹ്യദയ ത്തില്‍ ഒരാളിക്കത്തലുണ്ടായി. ജിമ്മിച്ചന്‍ പോയില്ലേ? അതോ പോയിട്ട് വീണ്ടും വന്നതോ? എന്തിന്? അവന് തന്റെ വീടിനു നേര്‍ക്ക് നോക്കുന്നതു കണ്ടു. ഷീബയ്ക്ക് പിന്നെ അവിടെ നില്ക്കാന് സാധിച്ചില്ല. മിന്നല്പിണര് പോലെ അവള് താഴേക്ക് ഓടി. കൈത്തോടിന്റെ കുറുകേയുള്ള ഒറ്റത്തെങ്ങിന്ത്തടിപ്പാലത്തിനപ്പുറത്ത് അവള് കിതച്ചുകൊണ്ട് അവനെ ഉറ്റുനോക്കിനിന്നു. ഇപ്പോള്‍ തന്റെ നിസ്സഹായതയോ തന്റെ വേഷത്തിന്റെ ദൈന്യതയോ ഒന്നും അവളെ തീരെ അലട്ടിയില്ല. സ്നേഹത്തിന്റെ മഹാപ്രവാഹം അവളുടെ കുറച്ചിലുകളെ ഇല്ലാതാക്കിയിരുന്നു. സി.വി. നിര്‍മ്മലയുടെ ഏറ്റവും ഹ്യദ്യമായ നോവല്‍. ‘ഇലവീഴാപൂഞ്ചിറ’. സിഐസിസി ബുക് ഹൗസ്. വില 228 രൂപ.
ഇലവീഴാപൂഞ്ചിറ
