Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒമ്പത് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ ലഘുലേഖ

ഒമ്പത് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ ലഘുലേഖ. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനം നടക്കുന്നത് കേരളത്തിലാണെന്നും ലഘുലേഖയില്‍ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ലഘുലേഖ പുറത്തിറക്കിയത്. രണ്ടുപേജുള്ള ലഘുലേഖയ്ക്.പുറമെ 108 പേജുള്ള വിശദമായ വിവരണങ്ങളുമായൊരു ബുക്ക്‌ലെറ്റും തയ്യാറാക്കിയിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 20, ഞായര്‍

◾https://dailynewslive.in/ യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി മറ്റൊരു ഈസ്റ്റര്‍ ദിനം കൂടി. എല്ലാ പീഡകള്‍ക്കുമപ്പുറം നല്ലൊരു പുലരി ഉയിര്‍ത്തെണീക്കുമെന്ന സന്ദേശമാണ് ഓരോ ഈസ്റ്റര്‍ ദിനവും ലോകത്തെ പഠിപ്പിക്കുന്നത്. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ഈസ്റ്റര്‍ ദിനാശംസകള്‍. ◾https://dailynewslive.in/ സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന് സര്‍ക്കാര്‍ 100 കോടിയിലേറെ രൂപ ചെലവിടുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ കാസര്‍കോട്ട് ആരംഭിച്ചു മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കുന്ന വിധമാണ് എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരില്‍ 7 ദിവസത്തെ പ്രദര്‍ശന, വിപണന മേളകള്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  നടി വിൻസി അലോഷ്യസിന്‍റെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് നടിയുടെ പരാതിയിലുള്ള പ്രതികരണം തേടിയത്.വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും വിൻസി കുടുംബ സുഹൃത്താണെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞു.   ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളെടുത്തു. ഷൈന്‍റെ മുടി, രക്തം, നഖം എന്നിവയുടെ സാമ്പിളുകളാണ് എടുത്തത്. പൊലീസ് നടപടിയുമായി […]

Posted inബിസിനസ്സ്

ഈ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്

കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയ്‌ക്കെതിരെ റിസര്‍വ് ബാങ്ക് വിവിധ ബാങ്കിങ് സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന് 1.29 കോടി രൂപയുടെ പിഴ ചുമത്തി. ബാങ്കിങ് സേവന മാനദന്ധങ്ങള്‍ പാലിക്കാതിരുന്നതും കെ വൈ സി പ്രോട്ടോകോളില്‍ വീഴ്ച വരുത്തിയതും വായ്പ നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതുമാണ് പിഴ ചുമത്താനുള്ള കാരണങ്ങള്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് സജീവമല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്നു ക്രമവിരുദ്ധമായി പിഴ ഈടാക്കിയതിനാണു ആര്‍ബിഐ 29.60 […]

Posted inവിനോദം

‘തഗ് ലൈഫി’ലെ ആദ്യ ഗാനം ‘ജിങ്കുച്ചാ’

‘തഗ് ലൈഫി’ലെ ആദ്യ ഗാനം ‘ജിങ്കുച്ചാ’ എത്തി. തഗ് ലൈഫിന്റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കിയത്. തഗ് ലൈഫ് ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ‘ജിങ്കുച്ചാ’ ഒരുക്കിയിരിക്കുന്നത്. സാന്യ മല്‍ഹോത്ര, സിലമ്പരശന്‍, കമല്‍ ഹാസന്‍ തുടങ്ങി സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ഗാനത്തില്‍ അണിനിരക്കുന്നുണ്ട്. കമല്‍ ഹാസനാണ് ഗാനത്തിനായി വരികള്‍ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ ഈണം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലന്‍, ആദിത്യ ആര്‍കെ എന്നിവര്‍ ചേര്‍ന്നാണ്. […]

Posted inവിനോദം

325 കോടി കടന്ന് മോഹന്‍ലാല്‍ ചിത്രം ‘എംപുരാന്‍’

മോഹന്‍ലാല്‍ ചിത്രം ‘എംപുരാന്’ പുത്തന്‍ നേട്ടം. ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 325 കോടി കടന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എംപുരാന്‍ നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി […]

Posted inഓട്ടോമോട്ടീവ്

മഹീന്ദ്ര എക്‌സ് ഇ വി 9 ഇ സ്വന്തമാക്കി എ.ആര്‍ റഹ്മാന്‍

മഹീന്ദ്ര എക്‌സ് ഇ വി 9 ഇ ഗാരിജിലെത്തിച്ചിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ ഇ വി സ്വന്തമാക്കിയെന്നും ഈ സ്‌റ്റൈലിഷ് ഇന്ത്യന്‍ കാറിനായി ശബ്ദം ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും കുറിച്ച് കൊണ്ടാണ് പുതുവാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രം റഹ്മാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ വാഹനം കാശ് കൊടുത്ത് വാങ്ങിയതാണെന്നും റഹ്മാന്‍ പറയുന്നുണ്ട്. ടാംഗോ റെഡ് കളറാണ് വാഹനത്തിനായി റഹ്മാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നെബുല ബ്ലൂ, ഡീപ് ഫോറസ്റ്റ്, ഡെസേര്‍ട്ട് മിസ്റ്റ്, […]

Posted inപുസ്തകങ്ങൾ

ഇരുവര്‍ മനം

പെട്ടെന്നൊരു ദിവസം ആ ഇരട്ടസഹോദരങ്ങള്‍ എന്റെ മനസ്സിലേക്കു കയറി വന്ന് കസേര വലിച്ചിട്ടിരുന്ന് ഒരു പ്രതിസന്ധിയെക്കുറിച്ചു പറയുകയായിരുന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ച്… അതെ. ഒരു പ്രണയത്തെ, വിചിത്രമായ അതിന്റെ ഘടനയെ സംബന്ധിച്ച്… ”നമ്മള്‍ ആരുമായി ചേരാനാണ് വിധിയെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.” അവരിലൊരാള്‍ നെടുവീര്‍പ്പിട്ടു. ”ഇന്നാര്‍ക്ക് ഇന്നാരെന്ന്, എഴുതി വെച്ചല്ലോ ദൈവം കല്ലില്‍…” അപരന്‍ നുണക്കുഴികള്‍ തെളിഞ്ഞ ചിരിയോടെ തലയ്ക്കു പിന്നിലേക്ക് കൈകള്‍ കെട്ടി ചാഞ്ഞിരുന്ന് പാടി. ഞാന്‍ തന്നെ പലതവണ അന്വേഷിച്ചിട്ടുള്ള ആ ചോദ്യത്തിന് […]

Posted inആരോഗ്യം

വേനല്‍ച്ചൂട് മാനസികാവസ്ഥയെയും ബാധിക്കുന്നു

പുറത്തോട്ടിറങ്ങിയാല്‍ കഠിന ചൂട്, ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പുറമെ ഈ വേനല്‍ച്ചൂട് മാനസികാവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ചിലരില്‍ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ക്ലൈമറ്റ് ആങ്‌സൈറ്റി അഥവാ ഇക്കോ-ആങ്‌സൈറ്റി എന്നാണ് മനഃശാസ്ത്രത്തില്‍ ഈ ഭീതിയെ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള തീവ്രമായ ഭയം എന്നാണ് ക്ലൈമറ്റ് ആങ്‌സൈറ്റിയെ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ നിര്‍വചിക്കുന്നത്. 2021-ല്‍ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു ആഗോള സര്‍വേ പ്രകാരം 16നും 25നും ഇടയില്‍ പ്രായമായവരില്‍ 10,000 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൻ‌സി‌ഇ‌ആർ‌ടിയുടെ സമീപകാല തീരുമാനങ്ങൾക്കെതിരെ മന്ത്രി വി. ശിവൻകുട്ടി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു

ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള  എൻ‌സി‌ഇ‌ആർ‌ടിയുടെ സമീപകാല തീരുമാനങ്ങൾക്കെതിരെ മന്ത്രി വി. ശിവൻകുട്ടി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. പൂർവി (6, 7 ക്ലാസുകൾ), മൃദംഗ് (1, 2 ക്ലാസുകൾ), സന്തൂർ (3, 4 ക്ലാസുകൾ), ഗണിത പ്രകാശ് (6-)o ക്ലാസ്‌ ഗണിതത്തിന് ഇംഗ്ലീഷിലും ഹിന്ദിയിലും) എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് എൻ.സി.ഇ.ആർ.ടി നൽകിയിരിക്കുന്നത്.