പെട്ടെന്നൊരു ദിവസം ആ ഇരട്ടസഹോദരങ്ങള്‍ എന്റെ മനസ്സിലേക്കു കയറി വന്ന് കസേര വലിച്ചിട്ടിരുന്ന് ഒരു പ്രതിസന്ധിയെക്കുറിച്ചു പറയുകയായിരുന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ച്… അതെ. ഒരു പ്രണയത്തെ, വിചിത്രമായ അതിന്റെ ഘടനയെ സംബന്ധിച്ച്… ”നമ്മള് ആരുമായി ചേരാനാണ് വിധിയെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.” അവരിലൊരാള്‍ നെടുവീര്‍പ്പിട്ടു. ”ഇന്നാര്‍ക്ക് ഇന്നാരെന്ന്, എഴുതി വെച്ചല്ലോ ദൈവം കല്ലില്‍…” അപരന് നുണക്കുഴികള്‍ തെളിഞ്ഞ ചിരിയോടെ തലയ്ക്കു പിന്നിലേക്ക് കൈകള്‍ കെട്ടി ചാഞ്ഞിരുന്ന് പാടി. ഞാന്‍ തന്നെ പലതവണ അന്വേഷിച്ചിട്ടുള്ള ആ ചോദ്യത്തിന് ഏകദേശം കൃത്യമായ ഉത്തരം കണ്ടെത്തിയ ആനന്ദം അനുഭവിച്ചുകൊണ്ടുതന്നെ പൂര്‍ത്തിയാക്കി. ”വരരുചിയെ പോലെ…’ ‘ഇരുവര്‍ മനം’. ശരണ്യ പുരക്കല്‍. ഗ്രീന്‍ ബുക്സ്. വില 731 രൂപ.
ഇരുവര്‍ മനം
