മഹീന്ദ്ര എക്സ് ഇ വി 9 ഇ ഗാരിജിലെത്തിച്ചിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകന് എ ആര് റഹ്മാന്. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ ഇ വി സ്വന്തമാക്കിയെന്നും ഈ സ്റ്റൈലിഷ് ഇന്ത്യന്‍ കാറിനായി ശബ്ദം ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും കുറിച്ച് കൊണ്ടാണ് പുതുവാഹനത്തിനൊപ്പം നില്ക്കുന്ന ചിത്രം റഹ്മാന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ വാഹനം കാശ് കൊടുത്ത് വാങ്ങിയതാണെന്നും റഹ്മാന് പറയുന്നുണ്ട്. ടാംഗോ റെഡ് കളറാണ് വാഹനത്തിനായി റഹ്മാന് തിരഞ്ഞെടുത്തിരിക്കുന്നത്. നെബുല ബ്ലൂ, ഡീപ് ഫോറസ്റ്റ്, ഡെസേര്‍ട്ട് മിസ്റ്റ്, റൂബി വെല്‍വെറ്റ്, എവറസ്റ്റ് വൈറ്റ്, സ്റ്റീല്‍ത്ത് ബ്ലാക്ക് എന്നിങ്ങനെയാണ് മറ്റു കളര്‍ ഓപ്ഷനുകള്‍. 21.90 ലക്ഷം രൂപ മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്രയുടെ ഈ ഇ വിയ്ക്ക് എക്സ് ഷോറൂം വില വരുന്നത്. ഇന്‍ഗ്ലോ പ്ലാറ്റ്ഫോമിലാണ് എക്സ് ഇ വി 9 ഇ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ബിഇ 6ഇയെ പോലെ 59 കിലോവാട്ട്അവര്‍, 79കിലോവാട്ട്അവര്‍ എല്എഫ്പി ബാറ്ററി ഓപ്ഷനുകള്‍. 79കിലോവാട്ട്അവര്‍ ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 59കിലോവാട്ട്അവര്‍ ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്.
മഹീന്ദ്ര എക്സ് ഇ വി 9 ഇ സ്വന്തമാക്കി എ.ആര് റഹ്മാന്
