മോഹന്‍ലാല്‍ ചിത്രം ‘എംപുരാന്’ പുത്തന്‍ നേട്ടം. ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 325 കോടി കടന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ഗോകുലം ഗോപാലന്, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്, ആന്റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എംപുരാന് നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
325 കോടി കടന്ന് മോഹന്‍ലാല്‍ ചിത്രം ‘എംപുരാന്’
