വിവാദങ്ങള്‍ക്കിടെ ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം അഭിനയിക്കുന്ന ‘സൂത്രവാക്യം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് നടി വിന് സി അലോഷ്യസ്. വിന് സിയുടെ പോസ്റ്റിനു ലവ് ഇമോജി കമന്റുമായി ഷൈന്‍ ടോം ചാക്കോയും എത്തി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററില്‍ വിന് സിയെയും ഷൈന്‍ ടോമിനെയും കാണാം. വിന് സിയുടെ പോസ്റ്റിനില് വൈകാരിക കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാവായ ശ്രീകാന്ത് കന്ദ്രഗുല എത്തിയിട്ടുണ്ട്. ശ്രീകാന്ത് പങ്കുവച്ച കമന്റിന് ആണ് ഷൈന്‍ ടോം ചാക്കോ ഇമോജി കമന്റുമായി എത്തിയത്. ”സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നു. നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന കഥയുമായെത്തുന്ന ഈ ചിത്രം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല.” എന്നാണ് പോസ്റ്ററിനൊപ്പമുള്ള വിന് സിയുടെ വാക്കുകള്‍. യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂത്രവാക്യം.’ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണിത്.
‘സൂത്രവാക്യം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
