സിടി സ്കാന്‍ കാന്‍സറിന് കാരണമാകാമെന്ന് ജാമ ഇന്റേണല്‍ മെഡിസിന് പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കയില്‍ 2023 ല്‍ മാത്രം ഒരു ലക്ഷത്തോളം കാന്‍സര്‍ കേസുകള്‍ക്ക് പിന്നില്‍ സിടി സ്കാനില്‍ നിന്നുള്ള റേഡിയേഷന് ആയിരുന്നുവെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 2023-ല്‍ 62 ദശലക്ഷം ജനങ്ങളില്‍ 93 ദശലക്ഷം സിടി സ്കാനുകള്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഓരോ വര്‍ഷവും രോഗനിര്‍ണയം നടത്തുന്ന പുതിയ കാന്‍സറുകളുടെ ഏകദേശം അഞ്ച് ശതമാനം സിടി സ്കാനുകള്‍ക്ക് കാരണമാകുമെന്ന് ഗവേകര്‍ മുന്നറിയിപ്പ് നല്കുന്നു. മദ്യം, പൊണ്ണത്തടി പോലുള്ള കാന്‍സര്‍ ഉണ്ടാകാനുള്ള ഒരു പ്രധാന ഘടകമായി സിടി സ്കാന്‍ മാറാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെയും കൗമാരക്കാരെയുമായി ഇത് കൂടുതല്‍ ബാധിക്കാന്‍ സാധ്യത, കാരണം ഇവരുടെ ശരീരം വികസിച്ചു കൊണ്ടിരിക്കുന്നതെയുള്ളൂ. മാത്രമല്ല, അയോണൈസിങ് റേഡിയേഷന് മൂലമുണ്ടാകുന്ന ഏതെങ്കിലും തകരാറുകള്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും പ്രകടമാവുക. ശ്വാസകോശാര്‍ബുദം, കോളന്‍ കാന്‍സര്‍, രക്താര്‍ബുദം തുടങ്ങിയവയാണ് സിടി സ്കാനുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണയായ അര്‍ബുദങ്ങള്‍. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യതയും കൂടുതലാണ്. മുതിര്‍ന്നവരില്‍ വയറ്റിലെ അവയവങ്ങളുടെയും പെല്‍വിസിന്റെയും സ്കാനുകള്‍ അപകടസാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ കുട്ടികളില്‍ തലയില്‍ നടത്തുന്ന സ്കാനുകളാണ് കൂടുതല്‍ അപകടം. പ്രത്യേകിച്ച് ഒരു വയസിന് താഴെ പ്രായമായ കുട്ടികളില്‍. സിടി സ്കാനുകള്‍ നേരത്തെ രോഗനിര്‍ണയം നടത്തുന്നതിനും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കും. അനാവശ്യമായ സ്കാനുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
സിടി സ്കാന്‍ കാന്‍സറിന് കാരണമാകാമെന്ന് പഠനം
