Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 25, വെള്ളി

◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയേക്കും. അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്പ് ഉണ്ടായതിനെ തുടര്‍ന്ന് ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്നലെ രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്. ◾https://dailynewslive.in/ ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീര്‍ പൊലീസും സൈന്യവും തിരച്ചില്‍ […]

Posted inബിസിനസ്സ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് ഐഎംഎഫ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം നേരത്തെ കണക്കാക്കിയതിനേക്കാള്‍ കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. 2026 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 6.2 ശതമാനമാകുമെന്നാണ് പുതിയ വിലയിരുത്തല്‍. നേരത്തെ 6.5 ശതമാനമാണ് പ്രവചിച്ചിരുന്നത്. ട്രംപിന്റെ നികുതി ഉയര്‍ത്തിയ വ്യാപാര മാന്ദ്യം ഉള്‍പ്പടെയുള്ള ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിലയിരുത്തല്‍. ഇന്ത്യയില്‍ വിലപ്പെരുപ്പം ഈ വര്‍ഷം 4.2 ശതമാനവും അടുത്ത വര്‍ഷം 4.1 ശതമാനവും ആകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.3 ശതമാനമാകുമെന്നാണ് […]

Posted inടെക്നോളജി

ഗാലക്സി എം56 ഫൈവ് ജി ഇന്ത്യയില്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്സി എം56 ഫൈവ് ജി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി. ഇന്ത്യയില്‍ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സ്ലിം ആയ ഫോണെന്ന് കമ്പനി അവകാശപ്പെടുന്ന ഗാലക്സി എം56 ഫൈവ് ജി, ആമസോണ്‍, സാംസങ് വെബ്സൈറ്റ് എന്നി പ്ലാറ്റ്ഫോമുകള്‍ വഴിയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയും വാങ്ങാവുന്നതാണ്. പോക്കറ്റില്‍ എളുപ്പം കൊണ്ടുനടക്കാന്‍ കഴിയുന്ന തരത്തിലാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + […]

Posted inവിനോദം

‘നരിവേട്ട’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ ട്രെയിലര്‍ എത്തി. ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്‌പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരില്‍ ആകാംഷ നിറച്ചാണ് ട്രെയിലര്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. വളരെ തീവ്രതയേറിയ പൊളിറ്റിക്കല്‍ കഥയാണ് ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ ഭൂസമരവും അതിനെ തുടര്‍ന്ന് ഉണ്ടായ പൊലീസ് വെടിവെപ്പുമാണ് കഥാ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര്യ സലിം ആകും ചിത്രത്തില്‍ സി.കെ. ജാനുവായി എത്തുക. ടൊവിനോ തോമസ് വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് […]

Posted inവിനോദം

‘സര്‍ക്കീട്ട്’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍

ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന ‘സര്‍ക്കീട്ട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമയാകും ‘സര്‍ക്കീട്ട്’ എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. കഥാപാത്രങ്ങളുടെ സൗഹൃദ ബന്ധവും ഇമോഷന്‍സും ട്രെയിലറില്‍ വ്യക്തമാണ്. ഗോവിന്ദ് വസന്തയുടെ സംഗീതവും എടുത്ത് പറയേണ്ട ആകര്‍ഷക ഘടകമാണ്. മെയ് 8ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കും. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരസേന മേധാവി ഇക്കാര്യം വിലയിരുത്തും. അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ് ഉണ്ടായതിനെ തുടർന്ന് ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.             […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട വെല്‍ഫെയര്‍ സ്വന്തമാക്കി കിയാര

ഭാര്യയും നടിയുമായ കിയാര അദ്വാനിക്ക് ടൊയോട്ടയുടെ ആഡംബര എം പി വി യായ വെല്‍ഫെയര്‍ സമ്മാനമായി നല്‍കി സിദ്ധാര്‍ഥ് മല്‍ഹോത്ര. താരം തിരഞ്ഞെടുത്തിരിക്കുന്ന മെറ്റല്‍ ഷെയ്ഡ് വാഹനത്തിനെ കൂടുതല്‍ പ്രീമിയമാക്കുന്നുണ്ട്. ഹൈ, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വെല്‍ഫെയറിന്റെ ഏതു വേരിയന്റാണ് താരദമ്പതികള്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമല്ല. ഈ രണ്ടു വേരിയന്റുകള്‍ക്കും യഥാക്രമം 1.22 കോടി രൂപ, 1.32 കോടി രൂപ എന്നിങ്ങനെയാണ് വില വരുന്നത്. വെല്‍ഫെയറിന്റെ ആദ്യകാഴ്ചയില്‍ കണ്ണുകളിലുടക്കുക മുന്‍ഭാഗത്തെ ഗ്രില്ലുകളാണ്. സ്പ്‌ളിറ്റ് […]

Posted inപുസ്തകങ്ങൾ

കുര്‍ബാന്‍

‘കുര്‍ബാനി’ല്‍, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചുകളയാന്‍ ഹരിത ഒരുക്കവുമല്ല. താനേ തകര്‍ന്നുപോകുന്ന ഒന്നല്ല ദെമീറിന്റെയും ഇസെലിന്റെയും അന്തസ്സ്. മറിച്ച് അത് തകര്‍ക്കപ്പെടുന്നതാണ്. ഭരണകൂടമാണത് ചെയ്യുന്നത്. അതിന്റെ മോഡസ് ഓപ്പറാന്‍ഡി ഒരുക്കുന്നതാകട്ടെ ഉള്‍ഭരണകൂടവും. പോലീസും രഹസ്യാന്വേഷണസംഘങ്ങളും ഒരു സമഗ്രാധിപത്യഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടിയാണ്. അവരുടെ സര്‍ഗ്ഗാത്മകത ഹിംസയുടെ അന്തമില്ലാത്ത ശ്രേണികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മനുഷ്യരെ തകര്‍ക്കുന്നു. ശാരീരികമായി മാത്രമല്ല, മനുഷ്യാന്തസ്സിനെ തകര്‍ത്ത് അവരെ നിതാന്തമായ […]

Posted inആരോഗ്യം

വേനല്‍ക്കാലത്ത് കുരുമുളക് ഉപയോഗം കുറയ്ക്കാം

മുട്ട പൊരിക്കാന്‍ ആണെങ്കിലും ബീഫ് കറിക്കാണെങ്കിലും കുരുമുളക് വാരി വിതറുകയെന്നത് നമ്മുടെ ഒരു ശീലമാണ്. പല നാടന്‍ വിഭവങ്ങളുടെയും രുചി കൂട്ടാന്‍ കുരുമുളക് തന്നെ വേണം. എന്നാല്‍ വേനല്‍ക്കാലത്ത് ഈ ശീലം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. കുരുമുളക് ശരീര താപനില വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇത് വേനല്‍ക്കാലത്ത് കഴിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. കുരുമുളകിന്റെ അമിത ഉപഭോഗം നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട് ഉണ്ടാക്കും. കൂടാതെ കുരുമുളക് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരായ യുപി കോടതി വാറണ്ട് കോടതി സുപ്രീംകോടതി സ്റ്റേ ചെയ്തു

സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരായ യുപി കോടതി വാറണ്ട് സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധി പരാമർശം ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. സവർക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയിൽ പോയി എന്തിന് പ്രസ്താവന നടത്തിയെന്ന് കോടതി ചോദിച്ചു. വിഡി സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉയർത്തിയത്. ഇന്ദിര ഗാന്ധി സവർക്കറെ പുകഴ്ത്തിയത് ചൂണ്ടിക്കാട്ടി ചരിത്രം അറിയില്ലെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും കോടതി പറഞ്ഞു. ഗാന്ധിജിയും വൈസ്രോയിയോട് ‘താങ്കളുടെ വിനീത ദാസൻ’ എന്നു സ്വയം […]