Posted inലേറ്റസ്റ്റ്

കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണത്തെ വിമർശിച്ച് എം വി ഗോവിന്ദൻ

കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണത്തെ വിമർശിച്ച് എം വി ഗോവിന്ദൻ. രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണം മത നിരപേക്ഷതക്ക് അപമാനമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഭീകരക്രമണത്തിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ

വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ. പണം തിരിച്ചടച്ചു എന്നത് കടലാസ് രേഖ മാത്രമാണ്. എസ് എഫ് ഐ ഒ ചാര്‍ജ് ഷീറ്റിലെ വിശദാംശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സി പി എം മറുപടി പറയണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

കൊട്ടിയൂർ ക്ഷേത്രം….!!!

  കണ്ണൂരിലെ കൊട്ടിയൂരിലുള്ള ഒരു പ്രമുഖ ശിവക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം ….!!!   പുരളിമലയിലെ കട്ടൻ രാജവംശത്തിന്റെ കീഴിലായിരുന്നു ഇത് , അതിൽ നിന്നാണ് ‘കട്ടിയൂർ’ എന്ന പേര് ഉത്ഭവിച്ചത്. ഈ പേര് പിന്നീട് പ്രാദേശിക ഭാഷയിൽ കൊട്ടിയൂർ ആയി പരിണമിച്ചു. പുരാതന കാലം മുതൽ വടക്കേശ്വരം ക്ഷേത്രം ക്ഷേത്രത്തിന്റെ പൊതുവായ പേരാണ്, എന്നാൽ ചില നാട്ടുകാർ കൊട്ടിയൂർ ഗ്രാമത്തിനടുത്തുള്ള നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇക്കരെ കൊട്ടിയൂർ എന്നാണ് ക്ഷേത്രത്തെ വിളിക്കുന്നത് , നദിയുടെ മറുകരയിലുള്ള ശ്രീകോവിലിൽ നിന്ന് ഇതിനെ വേർതിരിച്ചറിയാൻ. തൃച്ചെരുമന ക്ഷേത്രം എന്നത് ക്ഷേത്രം അറിയപ്പെടുന്ന മറ്റൊരു പേരാണ്. മലബാർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ 28ന് വയനാട്, കണ്ണൂർ ജില്ലകളിലും 29ന് മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം അടുത്ത 3 മണിക്കൂറിൽ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രേക്കിങ് ഡി പദ്ധതിയുടെ ലോഗോ മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു

കേരള പത്രപ്രവര്‍ത്തക യൂനിയൻ രാസലഹരി വിപത്തിനെതിരെ ആവിഷ്കരിച്ച ‘ബ്രേക്കിങ് ഡി’ പദ്ധതിയുടെ ലോഗോ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെ കുറിച്ച വിവരങ്ങൾ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി. ക്യു.ആര്‍ കോഡ് വഴി ആർക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ‘ബ്രേക്കിങ് ഡി’ ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതി

നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂ‍ർണമെന്ന് ചൂണ്ടിക്കാട്ടിയ ദില്ലി റോസ് അവന്യൂ കോടതി, കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് നിർദ്ദേശിച്ചു. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. നോട്ടീസ് നൽകേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മെയ് രണ്ടിന് പരിഗണിക്കാൻ മാറ്റി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഹൽഗാമിലെ ഭീകരാക്രമണത്തിൽ ദില്ലി ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധം

പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരെ ബാസാർ മാഠിയ മഹൽ ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദില്ലി ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജുമാ നമസ്കാരത്തിന് ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാശ്മീരിലുൾപ്പെടെ ആക്രമണത്തിനെതിരെ ജനം തെരുവിലിറങ്ങിയിരുന്നു. ഒരു മലയാളി ഉൾപ്പെടെ 28 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ

വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ. നിയമത്തിലെ മാറ്റങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. പാർലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നും ഇത് പാർലമെന്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വഖഫ് ഭേദഗതി കാരണം അനീതി നേരിട്ടെന്ന് കാണിച്ച് ആരും കോടതിയിൽ എത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാശ്മീരിൽ 295 പേർ കുടുങ്ങിയെന്ന് നോർക്ക

കാശ്മീരിൽ നിന്ന് ഇനി കേരളത്തിലേക്ക് മടങ്ങിയെത്താൻ ഉള്ളത് 295 പേരെന്ന് നോർക്ക. ഇന്നും ഇന്നലെയുമായി മാത്രം 111 പേർ തിരിച്ചെത്തിയിരുന്നു. 67 പേർ ശ്രീനഗറിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതായി നോർക്ക അറിയിച്ചു. കാശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മലയാളികൾ ശ്രീനഗറിൽ കുടുങ്ങുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിമാനക്കമ്പനികൾ

ദില്ലി, മുംബൈ, ബെംഗളൂരു നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവ്വീസിനെ പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ വ്യോമ പാത നിഷേധിക്കുന്ന പാക്കിസ്ഥാൻ നടപടി ബാധിക്കും. പകരം റൂട്ടിൽ 2 മണിക്കൂറെങ്കിലും അധിക സമയമെടുത്തേക്കും. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സർവീസുകളെയും ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് സർവ്വീസുകൾക്ക്, പകരം റൂട്ടിനെ ആശ്രയിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എന്നാൽ യാത്രാ സമയം നീളാനും ഇന്ധനച്ചെലവ് കൂടാനും […]