പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും മുഴുകിയ ഒരുകൂട്ടം മനുഷ്യരുടെ കഥ. ചോരയില്‍ നീന്തിത്തുടിക്കുന്നവര്‍, മുലപ്പാലില്‍ മുങ്ങിക്കുളിച്ചു വിശുദ്ധരാകുന്നവര്‍, അര്‍ത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തില്‍ കൂത്താടുന്നവര്‍. നീതിയുടെയും ന്യായത്തിന്റെയും സ്‌നേഹത്തിന്റെയും അനുകന്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യര്‍ക്കുള്ളതെന്ന് അടയാളപ്പെടുത്തുന്ന നോവല്‍. ‘കരു’. മജീദ് സയീദ്. ഡിസി ബുക്‌സ്. വില 399 രൂപ.
ശരീരത്തിലെ വിഷാംശം നീക്കാനും വിയര്‍പ്പ് സഹായിക്കും
ചൂടു കൂടുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയര്‍ക്കുക എന്നത്. ഇത് ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. വിയര്‍പ്പില്‍ ആന്റിമൈക്രോബയല്‍ സ്വഭാവമുള്ള പെപ്‌റ്റൈഡുകള്‍ ഉള്ളതിനാല്‍ അണുബാധ തടയാനും സഹായിക്കും. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയര്‍പ്പ് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കും ഇത് മാനസികനില മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. ശരീരത്തിന്റെ താപനില ഉയരുമ്പോള്‍ വിയര്‍പ്പ് ഗ്രന്ഥികളിലൂടെ ഈര്‍പ്പം ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് വിടുന്നു. ഈ ഈര്‍പ്പം ബാഷ്പീകരിക്കരിക്കുന്നതിലൂടെ ചൂട് കുറയുകയും […]
മദ്ധ്യാഹ്ന വാർത്തകൾ
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാൻ ഒരുങ്ങി ലോകം. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം മാർപ്പാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഒന്നരയോടെ ആരംഭിച്ച ചടങ്ങുകൾ വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് നടക്കുന്നത്. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. […]
ലോക ബാങ്ക് സഹായമായി നല്‍കിയ 140 കോടി രൂപ വകമാറ്റി സംസ്ഥാന സർക്കാർ
സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ലോക ബാങ്ക് സഹായമായി നല്‍കിയ 140 കോടി രൂപ വകമാറ്റി സംസ്ഥാന സർക്കാർ. കാർഷിക മേഖലയിലെ നവീകരണത്തായുള്ള കേര പദ്ധതിക്കുള്ള പണമാണ് വകമാറ്റിയത്. പണം വകമാറ്റിയത് പരിശോധിക്കാന്‍ ലോക ബാങ്ക് സംഘം കേരളത്തില്‍ എത്തും. മെയ് 5 ന് സംഘം കേരളത്തിലെത്തി ചീഫ് സെക്രട്ടറിയെ കാണുമെന്നാണ് വിവരം. മാർച്ച് 17 നാണ് കേര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം പണം കൈമാറിയത്. 139.66 കോടിയാണ് ട്രഷറിയിലെത്തിയത്.
നദികളുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാൻ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ നദിയുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാൻ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ അടുത്ത നടപടികൾക്കായുള്ള വിശദമായ പദ്ധതി അമിത് ഷായുടെ വസതിയിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്തതായും ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിന്റെ നടപ്പാക്കൽ ഉടൻ ആരംഭിക്കാൻ തീരുമാനിച്ചതായും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളം തടയാൻ നിരവധി ദീർഘകാല പദ്ധതികൾ പരിഗണനയിലുണ്ടെങ്കിലും ഉടനടിയും ഭാവിയിലേക്കും നടപ്പാക്കാൻ കഴിയുന്ന പദ്ധതിക്കാണ് മുൻഗണനയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച സിന്ധു […]
ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ
ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരൽ ചൂണ്ടുന്നത് പാകിസ്ഥാൻ്റെ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള […]
ആക്രമണം തന്നെ ലക്ഷ്യമിട്ട് നടന്നതെന്ന് ശോഭ സുരേന്ദ്രൻ
വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ തനിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നും സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാത്രിയിൽ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്നും വെള്ള കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികൾക്ക് ലഭിച്ച നിർദ്ദേശം അതുകൊണ്ടാവാം തൻ്റെ വീടിന് എതിർവശത്തുള്ള വീടിന് നേരെ ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയതായിരുന്നു താൻ അതിന് […]
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാൻ ഒരുങ്ങി ലോകം
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാൻ ഒരുങ്ങി ലോകം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വത്തിക്കാനിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദർശനം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം മാർപ്പാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരക്ക് വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 26, ശനി
◾https://dailynewslive.in/ ലോകമെങ്ങുമുള്ള സാധുജനങ്ങളെ നെഞ്ചോടുചേര്‍ത്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്. മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം റോമിലെ സാന്ത മരിയ മാര്‍ജറി ബസിലിക്കയില്‍ സംസ്‌കരിക്കും. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഇന്ത്യന്‍ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയോടെ ആരംഭിക്കും. പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം ഇന്നലെ അര്‍ധരാത്രിയാണ് അടച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മറ്റു ലോകനേതാക്കള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങിലും പങ്കെടുക്കും. ◾https://dailynewslive.in/ പാകിസ്ഥാനികളെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് […]
സോഡ വിറ്റ് 1,500 കോടി രൂപ വരുമാനം നേടി കൊക്കകോള
സോഡ വിറ്റ് 1,500 കോടി രൂപ വരുമാനം നേടി ബഹുരാഷ്ട്ര കമ്പനിയായ കൊക്കകോള. പൊതു വിപണിയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഡാറ്റകള്‍ ശേഖരിച്ച് തന്ത്രങ്ങള്‍ മെനയുന്നതാണ് കൊക്കകോളയുടെ കിന്‍ലി സോഡയുടെ വ്യാപക പ്രചാരണത്തിന്റെ അടിസ്ഥാനം. 20 വര്‍ഷങ്ങളിലേറെയായി ഇന്ത്യയില്‍ കിന്‍ലി സോഡ അവതരിപ്പിച്ചിട്ട്. ഇന്ത്യയിലെ 14 ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഉല്‍പ്പന്നം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. പാതയോരങ്ങളിലെ ചെറിയ കടകള്‍, പലചരക്ക് കടകള്‍, മാളുകള്‍ മുതല്‍ പ്രീമിയം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ വരെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന തന്ത്രമാണ് ഇവര്‍ സ്വീകരിക്കുന്നത്. […]
