Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ.  പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയേക്കും. കഴിഞ്ഞ 48 മണിക്കൂറിൽ നിയന്ത്രണ രേഖയിൽ പലയിടത്തും പാകിസ്ഥാൻ വെടിവയ്പ് നടത്തി. എന്നാൽ നിയന്ത്രണ രേഖയിൽ ഏത് സാഹചര്യം നേരിടാനും തയ്യാറെന്ന് സൈന്യം വ്യക്തമാക്കി. അതോടൊപ്പം ജമ്മുകാശ്മീരിൽ ഭീകരർക്കെതിരായ നടപടി തുടരുകയാണ് സൈന്യവും ജില്ലാ ഭരണകൂടവും. ഇന്നലെ രാത്രി ഒരു ഭീകരന്‍റെ വീട് സൈന്യം ബോംബിട്ട് തകർത്തു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിന്‍റെ കുപ്വാരയിലുള്ള […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 27, ഞായര്‍

◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ പാകിസ്താനെതിരെ കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പാക് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ സൈന്യം പൂര്‍ണമായും പ്രാപ്തരാണെന്നും, കശ്മീരി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിലാപങ്ങളോടെ വിട നല്‍കി ലോകം. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ ഭൗതികശരീരം കബറടക്കി. പതിനായിരക്കണക്കിന് വിശ്വാസികള്‍.ബസലിക്കയുടെ പുറത്ത് പ്രാര്‍ഥനകളോടെ നില്‍ക്കുന്നുണ്ടായിരുന്നു. കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങു കള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അതോടൊപ്പം രാജ്യത്തിന്‍റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരാണെന്നും, […]

Posted inബിസിനസ്സ്

മാരുതി സുസുക്കിയുടെ അറ്റാദായം ഇടിഞ്ഞു

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ മുന്‍നിര വാഹന കമ്പനിയായ മാരുതി സുസുക്കിയുടെ അറ്റാദായം ഒരു ശതമാനം ഇടിഞ്ഞ് 3,911 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്തം വരുമാനം 6.4 ശതമാനം ഉയര്‍ന്ന് 40,920 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ അറ്റാദായം 7.5 ശതമാനം ഉയര്‍ന്ന് 14,500 കോടി രൂപയായി. ഇക്കാലയളവില്‍ മൊത്തം വരുമാനം 1,52,913 കോടി രൂപയാണ്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി […]

Posted inവിനോദം

വിനയ് ഫോര്‍ട്ട് നായകനായ ‘സംശയം’ ടീസര്‍

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ ചിത്രം ‘സംശയം’ ടീസര്‍ എത്തി. ഭാര്യ ഗര്‍ഭിണിയാണെന്നു സന്തോഷത്തോടെ തന്റെ അച്ഛനെ പറഞ്ഞറിയിക്കുന്ന യുവാവിനെ ടീസറില്‍ കാണാം. കുഞ്ഞിന്റെ ജനനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില ‘സംശയങ്ങളും’ രസകരമായ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയാകും ‘സംശയം’. ‘ആട്ടം’ സിനിമയ്ക്കു ശേഷം വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രം പൊട്ടിച്ചിരിക്കളും, ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രം. സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന. വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര […]

Posted inവിനോദം

‘തുടരും’ ആദ്യ ദിനം നേടിയത് 15.75 കോടി!

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആഗോള തലത്തില്‍ ചിത്രം 15.75 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നും ചിത്രം 5.25 കോടിയാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആകെ ഗ്രോസ് 6.10 കോടിയുമാണ്. ഓവര്‍സീസ് കളക്ഷനില്‍ നിന്നു മാത്രം ലഭിച്ചത് 9.75 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിങ് ഓഫ് കൊത്ത’യുടെ റെക്കോര്‍ഡും ഇതോടെ തകര്‍ന്നു. ആദ്യദിവസം മികച്ച ഓപ്പണിങ് കളക്ഷന്‍ ലഭിക്കുന്ന ഏഴാമത്തെ മലയാള […]

Posted inഓട്ടോമോട്ടീവ്

വലിയ ബാറ്ററിയില്‍ എംജി വിന്‍ഡ്സര്‍ ഇവി എത്തുന്നു

വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ 55 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് എംജി വിന്‍ഡ്സര്‍ ഇവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. മെയ് മാസത്തില്‍ കമ്പനി പുതിയ എംജി വിന്‍ഡ്സര്‍ ഇവി പുറത്തിറക്കിയേക്കും. എംജി വിന്‍ഡ്സര്‍ ഇവിയില്‍ 38 കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍-ഫോസ്‌ഫേറ്റ് ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ബാറ്ററിക്ക് കഴിയും. അതേസമയം, വരാനിരിക്കുന്ന പുതിയ വിന്‍ഡ്സര്‍ ഇവിയില്‍ നല്‍കിയിരിക്കുന്ന 55 കിലോവാട്ട്അവര്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. പുതിയ […]

Posted inപുസ്തകങ്ങൾ

ബദല്‍ വായനകള്‍

മറ്റു പല കലകളും പോലെ തന്നെ പരിശീലനം ആവശ്യമായ ഒരു കലയാണ് വായന. അലസമായി അത് ആസ്വദിക്കുവാനോ സ്വായത്തമാക്കുവാനോ കഴിയുകയില്ല. അങ്ങനെ ചെയ്യേണ്ടതുമല്ല വായന. എന്തു വായിക്കുക എന്നതു മാത്രമല്ല എങ്ങനെ വായിക്കുക എന്നതും പ്രധാനമാണ്. പരന്നു കിടക്കുന്ന വാക്കുകളില്‍ നിന്നും ആശയങ്ങളുടെ സത്ത ഊറ്റിയെടുക്കാനാണ് വായനയില്‍ നാം പരിശീലിക്കേണ്ടത്. ‘ബദല്‍ വായനകള്‍’. ബെന്യാമിന്‍. ഗ്രീന്‍ ബുക്‌സ്. വില 230 രൂപ.

Posted inആരോഗ്യം

യുവി രശ്മികള്‍ കണ്ണുകളില്‍ പതിയുന്നത് തിമിരം വരുത്തും

ചര്‍മം പോലെ കണ്ണുകള്‍ക്കും സൂര്യന്റെ അള്‍ട്രവൈലറ്റ് രശ്മികള്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ശരീരത്തില്‍ അവശ്യം വേണ്ട വിറ്റാമിന്‍ ഡിയുടെ ഉല്‍പ്പാദനത്തിന് ഏറ്റവും ആവശ്യമായ യുവി എ, യുവി ബി രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് ചര്‍മത്തിനും കണ്ണുകള്‍ക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. യുവി രശ്മികള്‍ കാരണം കണ്ണുകള്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്‌നം തിമിരമാണ്. പതിവായി യുവി രശ്മികള്‍ കണ്ണുകളില്‍ പതിയുന്നത് ക്രമേണ കണ്ണുകളില്‍ തിമിരം രൂപപ്പെടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ യുവി രശ്മികള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. അതോടൊപ്പം രാജ്യത്തിന്‍റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരാണെന്നും, കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടരുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.