റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലുകളിലൊന്നായ ഹണ്ടര്‍ 350ന്റെ 2025 മോഡല്‍ വിപണിയില്‍. മൂന്ന് മോഡലുകളിലായി ലഭിക്കുന്ന ബൈക്കിന്റെ വില ബേസ് മോഡലിന്റെ വില 1.49 ലക്ഷം രൂപയും മിഡ് മോഡലിന്റെ വില 1.76 ലക്ഷം രൂപയും ടോപ് മോഡലിന്റെ വില 1.81 ലക്ഷം രൂപയുമാണ്. റിയര്‍ സസ്‌പെന്‍ഷനിലാണ് ഏറ്റവും അധികം മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ലീനിയര്‍ സ്പ്രിങ്ങിന് പകരം പ്രോഗ്രസീവ് നല്‍കിയിരിക്കുന്നത്. കൂടാതെ എക്‌സ്‌ഹോസ്റ്റിന് ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു, ഇതേ തുടര്‍ന്ന് ഗ്രൗണ്ട് ക്ലിയറന്‍സ് 10 എംഎം ഉയര്‍ന്നിട്ടുണ്ട്. […]
തുര്‍ക്കി പ്രദക്ഷിണം
ഏതു നിറക്കാര്‍ക്കും മതസ്ഥര്‍ക്കും ദേശക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാവുന്ന, മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വന്തം മണ്ണിലൂടെ, തുര്‍ക്കിയിലൂടെയുള്ള പര്യടനത്തിന്റെ കുറിപ്പുകള്‍. മലകളും സമതലങ്ങളും കുഗ്രാമങ്ങളും വന്‍നഗരങ്ങളും ചെറുപട്ടണങ്ങളും തീരദേശങ്ങളും സമ്പൂര്‍ണ്ണ വിജനതകളുമെല്ലാം സഞ്ചാരപഥമാകുന്നു. ഒപ്പം, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍, ബൈസാന്റിയന്‍, സെല്‍ജുക്ക്, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ സംഭാവനയായ സംസ്‌കാര വൈവിദ്ധ്യങ്ങളുടെ നന്മതിന്മകള്‍ നിറഞ്ഞ മൂവായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ ചരിത്രത്തിലൂടെയും കടന്നുപോകുന്നു… ‘തുര്‍ക്കി പ്രദക്ഷിണം’. സക്കറിയ. മാതൃഭൂമി. വില 263 രൂപ.
പ്രമേഹം കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍ അറിയാം
പ്രമേഹസാധ്യത കൂടുന്നതില്‍ പ്രധാനഘടകമാണ് നാം കഴിക്കുന്ന ഭക്ഷണം. വേനല്‍ക്കാലത്ത് ലഭ്യമായ രുചികളില്‍ പലതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും കഴിക്കാന്‍ പറ്റാത്തവയാണ്. ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം. ഇവ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതാണ്. വിപണിയില്‍ ലഭ്യമായ സോഡകള്‍, പായ്ക്കറ്റില്‍ ലഭിക്കുന്ന ജ്യൂസുകള്‍, മധുരം ചേര്‍ത്ത ഐസ് ടീ കള്‍ തുടങ്ങിയവയിലെല്ലാം പഞ്ചസാര വളരെ കൂടുതലായിരിക്കും. പ്രമേഹരോഗികള്‍ ഇവ പൂര്‍ണമായും ഒഴിവാക്കണം. പഴങ്ങളുടെ രാജാവ് എന്ന് വിളിപ്പേരുള്ള മാമ്പഴത്തിന്റെ […]
ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്നും ഒരിടത്ത് ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവയ്പ്പുണ്ടായെന്നും റിപ്പോർട്ട് . ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകള്‍. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന ഭീകരർക്കായി ത്രാൾ, അനന്തനാഗ, കൊക്കർന്നാഗ് ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തുന്നത് കരസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും തെരച്ചിലിനുണ്ട്.
പി കെ ശ്രീമതിയെ വിലക്കിയ തീരുമാനം മുഖ്യമന്ത്രി ഒറ്റക്കെടുത്തതെന്ന് വിവരം
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയെ വിലക്കിയ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റക്കെടുത്തതെന്ന് റിപ്പോർട്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കേന്ദ്ര കമ്മറ്റിയംഗം ശ്രീമതി യോഗത്തിനെത്തിയത് അപ്രതീക്ഷിതമായാണ് യോഗത്തിൽ മുഖ്യമന്ത്രി വിലക്ക് അറിയച്ചത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ യോഗത്തിൽ ആരും എതിർത്തില്ല. എന്നാൽ വിവാദമായപ്പോൾ മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിന്തുണച്ചു. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ പികെ ശ്രീമതി പ്രവര്‍ത്തിക്കേണ്ടത് ദില്ലിയിലാണെന്നായിരുന്നു എംവി ഗോവിന്ദൻ വിശദീകരിച്ചത്.
പാകിസ്താനെതിരെ ശക്തമായി പ്രതികരിച്ച് അസദുദ്ദീന്‍ ഉവൈസി
പാകിസ്താന്‍ ഇന്ത്യയെക്കാളും അരമണിക്കൂറല്ല, അരനൂറ്റാണ്ട് പിന്നിലാണെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഉവൈസി.നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐസ്‌ഐഎസ് പിന്മുറക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് നിയമഭേദഗതിക്കെതിരായി മഹാരാഷ്ട്രയിലെ പ്രഭാനിയില്‍ ഞായറാഴ്ച സംഘടിപ്പിച്ച പൊതുജനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഇന്ത്യയെ ലക്ഷ്യംവെച്ച് പാകിസ്താന്‍ തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്നതായി ഒവൈസി ആരോപിച്ചു.
അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന് കാട്ടാൻ ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന് കാട്ടാൻ ഇന്ത്യ എംപിമാരുടെ സംഘത്തെ യുഎഇ ,സൗദി തുടങ്ങി അറബ് രാജ്യങ്ങളിലേക്കയച്ചേക്കും. ശശി തരൂർ, അസദുദീൻ ഒവൈസി തുടങ്ങിയ എംപിമാരുൾപ്പെടുന്ന സംഘത്തെയാണ് പരിഗണിക്കുന്നത്. പാകിസ്ഥാന്റെ തീവ്രവാദ നിലപാട് തുറന്ന് കാട്ടും. നയതന്ത്ര തലത്തിലെ തുടർ നീക്കങ്ങളുടെ ഭാഗമായാണ് ഗൾഫ് രാജ്യങ്ങളോട് ഭീകരാക്രമണത്തിന്റെ വിവരങ്ങൾ അറിയാക്കാനും പാക്ക് പങ്ക് തുറന്നുകാണിക്കാനും ആലോചനകൾ നടക്കുന്നതെന്നാണ് വിവരം.
നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ തുടങ്ങി
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ തുടങ്ങി. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയത്. ബെംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് […]
സിന്ധു നദീജല കരാർ പിൻമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ നീക്കം
സിന്ധു നദീജല കരാർ പിൻമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ നീക്കം. ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ ഡാം സന്ദർശിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ട ഇന്ത്യയുടെ നടപടിക്ക് എതിരെ പാക്കിസ്ഥാൻ ലോക ബാങ്കിനെയും, അന്തരാഷ്ട്ര തർക്ക പരിഹാര കോടതിയെയും സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഓരോ തുളളി വെള്ളത്തിലും പാകിസ്ഥാനും അവകാശമുണ്ടെന്നും കരാർ ഏകപക്ഷീയമായി പിൻവലിക്കാനാവില്ലെന്നും പാക് മന്ത്രി അഹമ്മദ് ഖാൻ ലഘാരി പ്രതികരിച്ചിരുന്നു.
കശ്മീരിൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു
കശ്മീരിൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയിൽവേ ലൈനുകൾക്കും അത് കടന്നുപോകുന്ന ടണലുകൾക്കുമാണ് സിആർപിഎഫ് സുരക്ഷ കൂട്ടിയത്. അതേസമയം, ഇന്നലെ രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവച്ചു. കുപ്വാര, പൂഞ്ച് മേഖലയിലായിരുന്നു പ്രകോപനം. ഇതിനെതിരെ തിരിച്ചടിച്ചെന്ന് സൈന്യവും വ്യക്തമാക്കി. അതോടൊപ്പം പഹൽഗാം ആക്രമണത്തിനു ശേഷം രാജ്യം ഒറ്റക്കെട്ടായി നിന്നു എന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. മതവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും സർവ്വകക്ഷി യോഗത്തിലുയർന്ന നിലപാടുകൾ സ്വാഗതാർഹമെന്നും സർക്കാർ വ്യക്തമാക്കി.
