പ്രമേഹസാധ്യത കൂടുന്നതില്‍ പ്രധാനഘടകമാണ് നാം കഴിക്കുന്ന ഭക്ഷണം. വേനല്‍ക്കാലത്ത് ലഭ്യമായ രുചികളില്‍ പലതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും കഴിക്കാന്‍ പറ്റാത്തവയാണ്. ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം. ഇവ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതാണ്. വിപണിയില്‍ ലഭ്യമായ സോഡകള്‍, പായ്ക്കറ്റില്‍ ലഭിക്കുന്ന ജ്യൂസുകള്‍, മധുരം ചേര്‍ത്ത ഐസ് ടീ കള്‍ തുടങ്ങിയവയിലെല്ലാം പഞ്ചസാര വളരെ കൂടുതലായിരിക്കും. പ്രമേഹരോഗികള്‍ ഇവ പൂര്‍ണമായും ഒഴിവാക്കണം. പഴങ്ങളുടെ രാജാവ് എന്ന് വിളിപ്പേരുള്ള മാമ്പഴത്തിന്റെ സീസണ് കൂടിയാണിത്. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് വളരെയധികം കൂടുതലായതിനാല്‍ പ്രമേഹരോഗികള്‍ മാമ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. ഈ ചൂട് കാലാവസ്ഥയില്‍ ഒരു സ്കൂപ്പ് ഐസ്ക്രീം ഒക്കെ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ പ്രമേഹരോഗികള്‍ ഐസ്ക്രീം കഴിക്കും മുന്‍പ് ഒന്നുകൂടി ചിന്തിക്കുക. ഐസ്ക്രീമും ഫ്രോസന്‍ ഡെസര്‍ട്ടുകളും ഒഴിവാക്കുന്നതാണ് ആരോഗ്യകരം. വേനല്‍ക്കാലത്ത് എണ്ണയില്‍ വറുത്ത ലഘുഭക്ഷണങ്ങളും സ്ട്രീറ്റ് ഫുഡും ഒഴിവാക്കുന്നതാണ് പ്രമേഹരോഗികള്‍ക്ക് ഗുണകരം. വേനല്‍ക്കാലത്ത് ലഭ്യമായ ചോളം, പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വറുത്തതോ വേവിച്ചതോ ആയ ചോളം ഉപദ്രവകരമല്ലെന്നു തോന്നാമെങ്കിലും പ്രമേഹമുളളവര്‍ ഇത് ഒഴിവാക്കണം. തണ്ണിമത്തനും മസ്ക്ക്മെലണും വേനല്‍ക്കാലത്ത് ലഭ്യമായ പഴങ്ങളാണ് എന്നാല്‍ ഇവയില്‍ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹരോഗികള്‍ ഇത് ഒഴിവാക്കുന്നതാവും ഗുണകരം.
പ്രമേഹം കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍ അറിയാം
