പാകിസ്താന് ഇന്ത്യയെക്കാളും അരമണിക്കൂറല്ല, അരനൂറ്റാണ്ട് പിന്നിലാണെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഉവൈസി.നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐസ്ഐഎസ് പിന്മുറക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് നിയമഭേദഗതിക്കെതിരായി മഹാരാഷ്ട്രയിലെ പ്രഭാനിയില്‍ ഞായറാഴ്ച സംഘടിപ്പിച്ച പൊതുജനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഇന്ത്യയെ ലക്ഷ്യംവെച്ച് പാകിസ്താന് തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്നതായി ഒവൈസി ആരോപിച്ചു.
പാകിസ്താനെതിരെ ശക്തമായി പ്രതികരിച്ച് അസദുദ്ദീന്‍ ഉവൈസി
