മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി സിയ ഫാരിസ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.മാർച്ച് 29നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്‍റെ മകൾ സിയയെ തെരുവുനായ ആക്രമിച്ചത്. മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത പനി അനുഭവപ്പെട്ടതിനെ […]
രണ്ട് എസ്ഒജി കമാന്‍ഡോ ഹവിൽദാര്‍മാര്‍ക്ക് സസ്പെന്‍ഷൻ
മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയെന്നാരോപിച്ച് മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാൻഡോ ഹവിൽദാർമാരായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അരിക്കോട് ക്യാമ്പിൽ ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയാണ് നടപടി. എസ്ഒജിയുടെ പ്രവർത്തനങ്ങൾ തെറ്റായി പ്രചരിക്കാൻ ഇടയായെന്നും കണ്ടെത്തിയിട്ടുണ്ട് . വിശദ അന്വേഷണം നടത്താൻ ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് സജീഷ് ബാബുവിനെ ചുമതലതപ്പെടുത്തി.
റാപ്പര്‍ വേടന് പുലിപ്പല്ല് കൈമാറിയ ആരാധകനെ ചോദ്യം ചെയ്യാൻ വനംവകുപ്പ്
റാപ്പര്‍ വേടന് (ഹിരണ്‍ ദാസ് മുരളി) പുലിപ്പല്ല് കൈമാറിയ ആരാധകൻ മലേഷ്യൻ പ്രവാസി രഞ്ജിത്ത് കുമ്പിടിയ്ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വേടന് ചെന്നൈയിൽ വെച്ചാണ് ഇയാള്‍ പുലിപ്പല്ല് കൈമാറിയത്. എന്നാൽ രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്ന വഴി വേടൻ പറഞ്ഞത്. ചോദ്യം ചെയ്യലിനെ തുടർന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി വേടനെ പെരുമ്പാവൂര്‍ കോടതിയിൽ ഹാജരാക്കും. അതോടൊപ്പം റാപ്പര്‍ വേടനുമായി […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 29, ചൊവ്വാഴ്ച
◾https://dailynewslive.in/ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും മോഡല്‍ കെ.സൗമ്യയെയും എക്സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസില്‍ നേരത്തെ പിടിക്കപ്പെട്ട തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് എക്സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. ◾https://dailynewslive.in/ ആലപ്പുഴയിലെ വിവാദ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സൈസിന് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി […]
1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി റിലയന്‍സ്
മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. പെട്രോകെമിക്കല്‍, ന്യൂ എനര്‍ജി എന്നീ മേഖലകളിലാണ് 75,000 കോടി രൂപ വീതം നിക്ഷേപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 19,407 കോടി രൂപയുടെ മൊത്തലാഭം നേടിയതിന് പിന്നാലെയാണ് കമ്പനിയുടെ നിര്‍ണായക നീക്കം. 10 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഇന്ത്യന്‍ കമ്പനിയായി മാറിയ റിലയന്‍സ് നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 5.50 രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു. നിലവില്‍ […]
‘ആസാദി’ ചിത്രത്തിലെ ആദ്യ ഗാനം
തകര്‍പ്പന്‍ ട്രെയിലറിനു തൊട്ടുപിന്നാലെ അതേ മൂഡിലുള്ള ഗാനവുമായി ‘ആസാദി’ ടീം. ചിത്രത്തിലെ ആദ്യ ഗാനം ലിറിക്കില്‍ വീഡിയോയായി പുറത്തിറക്കി. സോഹ സുക്കുവിന്റെ വരികള്‍ക്ക് വരുണ്‍ ഉണ്ണി സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉള്‍ ഹഖാണ്. മ്യൂസിക്ക് 247 ആണ് പാട്ട് പുറത്തിറക്കിയിട്ടുള്ളത്. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാല്‍ എന്നിവരാണ് ആസാദിയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിച്ച് ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന […]
‘പടക്കളം’ എന്ന ചിത്രത്തിലെ ഗാനം ‘രാഹുകാലം’
ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി മനു സ്വരാജ് സംവിധാനം ചെയ്ത ‘പടക്കളം’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. രാഹുകാലം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. രാജേഷ് മുരുകേശനാണ് സംഗീതം. ഷാന്‍ റഹ്മാനും സുറൂര്‍ മുസ്തഫയും ചേര്‍ന്നാണ് ആലാപനം. സന്ധീപ് പ്രദീപ് ഫ്രാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുണ്‍ അജികുമാര്‍ (ലിറ്റില്‍ ഹാര്‍ട്ട്‌സ് ഫെയിം), യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാനമായും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷരാകുന്ന അഭിനേതാക്കള്‍. നവാഗതനായ മനു സ്വരാജാണ് […]
ചെറുകാറായ ഹസ്ലര്‍ പുറത്തിറക്കാന്‍ മാരുതി
രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കി പുതിയൊരു മിനി എസ്യുവി ഉടന്‍ വിപണിയില്‍ അവതരിപ്പക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വാഹനം മാരുതി സുസുക്കി ഹസ്ലര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ വാഹന നിര്‍മ്മാതാക്കളുടെ നിരയിലേക്ക് പൂര്‍ണ്ണമായും പുതിയൊരു കൂട്ടിച്ചേര്‍ക്കലായിരിക്കും. ഈ കാര്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയോട് മത്സരിക്കുകയും ചെയ്യും. ജപ്പാനിലെ കെയ് കാറുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാറാണ് ഹസ്‌ലര്‍. ജാപ്പനീസ് ചെറുകാറുകളുടെ സെഗ്മെന്റാണ് കെയ് കാറുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ കാര്‍ […]
ഊര്ക്ക് പോകലാം കണ്ണേ
കവിതയുടെ അജ്ഞാതമായ ഊരിലേക്കുപോകാന്‍ പ്രണയമല്ലാതെ മറ്റെന്താണ് കൂട്ട് ? ഏതോ ജന്മമായിരുന്നു അത്. ചിത്തിയും തങ്കയും കുറ്റിമുല്ലയ്ക്കു തടമെടുക്കുന്ന കൂട്ടുകാരനും അവിടെ ജീവിച്ചു. ഓറഞ്ചുറോസയ്ക്കിടയ്ക്ക് മുള്ളുകള്‍കൊണ്ട് പേടിച്ച് വിടര്‍ന്ന എത്രയോ ഉമ്മകള്‍. അപ്പോള്‍ തന്റെ കാവ്യാത്മാവ് ബന്ദിപ്പൂവയലിലൂടെ അലയുന്നു എന്ന് കവി ഈ കവിതകളിലൂടെ വിളിച്ചു പറയുന്നു. ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. കേരള സാഹിത്യോല്‍സവം സീരിസ്സില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കൃതി. ‘ഊര്ക്ക് പോകലാം കണ്ണേ’. ഷീജ വക്കം. ഡിസി ബുക്‌സ്. വില 135 രൂപ.
കോളറയ്‌ക്കെതിരെ ജാഗ്രത പാലിക്കണം
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശിവേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ […]
