റാപ്പര്‍ വേടന് (ഹിരണ്‍ ദാസ് മുരളി) പുലിപ്പല്ല് കൈമാറിയ ആരാധകൻ മലേഷ്യൻ പ്രവാസി രഞ്ജിത്ത് കുമ്പിടിയ്ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വേടന് ചെന്നൈയിൽ വെച്ചാണ് ഇയാള്‍ പുലിപ്പല്ല് കൈമാറിയത്. എന്നാൽ രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്ന വഴി വേടൻ പറഞ്ഞത്. ചോദ്യം ചെയ്യലിനെ തുടർന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി വേടനെ പെരുമ്പാവൂര്‍ കോടതിയിൽ ഹാജരാക്കും. അതോടൊപ്പം റാപ്പര്‍ വേടനുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.പുലിപ്പല്ല് ആരാധകൻ നൽകിയതാണോയെന്നത് കോടതിയിൽ തെളിയിക്കണമെന്നും ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത് കോടതിയാണെന്നും ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി .
റാപ്പര്‍ വേടന് പുലിപ്പല്ല് കൈമാറിയ ആരാധകനെ ചോദ്യം ചെയ്യാൻ വനംവകുപ്പ്
