കവിതയുടെ അജ്ഞാതമായ ഊരിലേക്കുപോകാന് പ്രണയമല്ലാതെ മറ്റെന്താണ് കൂട്ട് ? ഏതോ ജന്മമായിരുന്നു അത്. ചിത്തിയും തങ്കയും കുറ്റിമുല്ലയ്ക്കു തടമെടുക്കുന്ന കൂട്ടുകാരനും അവിടെ ജീവിച്ചു. ഓറഞ്ചുറോസയ്ക്കിടയ്ക്ക് മുള്ളുകള്‍കൊണ്ട് പേടിച്ച് വിടര്‍ന്ന എത്രയോ ഉമ്മകള്‍. അപ്പോള്‍ തന്റെ കാവ്യാത്മാവ് ബന്ദിപ്പൂവയലിലൂടെ അലയുന്നു എന്ന് കവി ഈ കവിതകളിലൂടെ വിളിച്ചു പറയുന്നു. ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. കേരള സാഹിത്യോല്‍സവം സീരിസ്സില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കൃതി. ‘ഊര്ക്ക് പോകലാം കണ്ണേ’. ഷീജ വക്കം. ഡിസി ബുക്സ്. വില 135 രൂപ.
ഊര്ക്ക് പോകലാം കണ്ണേ
