രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കി പുതിയൊരു മിനി എസ്യുവി ഉടന്‍ വിപണിയില്‍ അവതരിപ്പക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വാഹനം മാരുതി സുസുക്കി ഹസ്ലര് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ വാഹന നിര്‍മ്മാതാക്കളുടെ നിരയിലേക്ക് പൂര്‍ണ്ണമായും പുതിയൊരു കൂട്ടിച്ചേര്‍ക്കലായിരിക്കും. ഈ കാര്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയോട് മത്സരിക്കുകയും ചെയ്യും. ജപ്പാനിലെ കെയ് കാറുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാറാണ് ഹസ്ലര്. ജാപ്പനീസ് ചെറുകാറുകളുടെ സെഗ്മെന്റാണ് കെയ് കാറുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ കാര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 660 സിസി എഞ്ചിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അതിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പില്‍ 48 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു. 64 എച്ച്പി പവര്‍ ഔട്ട്പുട്ടുള്ള ഒരു ടര്‍ബോചാര്‍ജ്ഡ് പതിപ്പും ഉണ്ടാകാം.
ചെറുകാറായ ഹസ്ലര് പുറത്തിറക്കാന്‍ മാരുതി
