മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്‌സ്ഓഫിസില് കളക്ഷനിലേക്കു കുതിക്കുകയാണ് മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കളക്ഷനായി വാരിയത്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷന്‍ പുറത്തുവിട്ടത്. കേരളത്തില്‍ നിന്നു മാത്രം മൂന്ന് ദിവസം കൊണ്ട് ലഭിച്ച കളക്ഷന്‍ 20 കോടിയാണ്. ഞായറാഴ്ച എട്ട് കോടിയായിരുന്നു കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയത്. അവധി ദിനമല്ലായിരുന്നിട്ടു കൂടി തിങ്കളാഴ്ചയും കളക്ഷന്‍ ആറുകോടിക്കു മുകളില്‍പോയി. കേരളത്തില്‍ മാത്രമല്ല വിദേശത്തും […]
സര്‍പ്രൈസ് മുന്നേറ്റവുമായി ‘ഗുഡ് ബാഡ് അഗ്ലി’
അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ ആകെ കളക്ഷനില്‍ സര്‍പ്രൈസ് മുന്നേറ്റമാണ്. ഗുഡ് ബാഡ് അഗ്ലി 243 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ആദിക് രവിചന്ദന്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 151.42 കോടി രൂപയാണ് നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്. അജിത് കുമാറിന്റെ ആക്ഷന്‍ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ […]
റേഞ്ച് റോവര്‍ ഇവോക്ക് ഓട്ടോബയോഗ്രഫി
റേഞ്ച് റോവര്‍ ഇന്ത്യയില്‍ പുതിയ ഇവോക്ക് ഓട്ടോബയോഗ്രഫി പുറത്തിറക്കി. പുതിയ പനോരമിക് സണ്‍റൂഫ്, മെച്ചപ്പെട്ട ഇന്റീരിയര്‍, ആധുനിക സവിശേഷതകള്‍ എന്നിവയും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. റേഞ്ച് റോവര്‍ തങ്ങളുടെ പുതിയ ഇവോക്ക് ഓട്ടോബയോഗ്രഫി വേരിയന്റ് ഇന്ത്യയില്‍ പുറത്തിറക്കി. 69.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ ആഡംബര എസ്യുവിയില്‍ ബ്രാന്‍ഡ് നിരവധി അപ്ഗ്രേഡുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ വേരിയന്റില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍, മെച്ചപ്പെട്ട ഇന്റീരിയര്‍, ആധുനിക സവിശേഷതകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഐക്കണിക് […]
ആരാണ് നീ
ഓരോ വായനയിലും ഓരോ അനുഭവങ്ങള്‍ നല്‍കുന്ന കവിതകള്‍. താന്‍ കടന്ന് പോയ ജീവിതവും കണ്ടുമുട്ടിയ മനുഷ്യരും നടന്നു നീങ്ങിയ വഴികളും ഓര്‍മ്മകളായ കാലഘട്ടവും ഒരു പുസ്തകത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ കവിതകളിലൂടെ തന്റെ ജീവിതം പറയാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. വളരെ ലളിതമായ അവതരണത്തിലൂടെ വായനക്കാരന്റെ മനസിലേക്ക് ആഴ്ന്നിറങ്ങാന്‍ പാകത്തിന് ചിട്ടപ്പെടുത്തിയ വരികള്‍ പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നുണ്ട്. ‘ആരാണ് നീ’ എന്ന ഈ പുസ്തകം കവിതകളിലൂടെ ഒരു വലിയ കഥ പറയുന്നുണ്ട് നാം ഓരോരുത്തരും അനുഭവിച്ചുതീര്‍ത്ത നമ്മുടെ ജീവിത കഥ!. ‘ആരാണ് […]
തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന കഫീന്‍
എത്ര ക്ഷീണമാണെങ്കിലും ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാല്‍ ഉടനടി ഉഷാറാക്കും. ഇതെന്ത് മാജിക് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ? കഫീന്‍ അടങ്ങിയ ഇത്തരം പാനീയങ്ങളെ നൂട്രോപിക്സ് അഥവാ സ്മാര്‍ട്ട് ഡ്രഗ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കാനുള്ള കഴിവു ഉണ്ട്. കൂടാതെ നാഡീകോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും ഊര്‍ജ്ജ ഉല്‍പ്പാദനം കൂട്ടുന്നതിനും ഇവ സഹായിക്കുന്നു. കഫീന്‍ വളരെ പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും എല്ലാ കോശങ്ങളിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. തലച്ചോറിലെ നാഡികളെ സ്വാധീനിക്കുകയും പെട്ടെന്ന് ഊര്‍ജ്ജം തോന്നുകയും […]
പാലക്കാട് നഗരസഭയിൽ സംഘര്‍ഷം
പാലക്കാട് നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് യുഡിഎഫും എൽഡിഎഫും പ്രതിഷേധിച്ചു. ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍പേഴ്സിനെ കയ്യേറ്റം ചെയ്തത്തിനെ തുടർന്ന് പ്രതിഷേധം കയ്യാങ്കളിയിലെത്തി. കൗണ്‍സിൽ യോഗത്തിൽ ബിജെപി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസും എൽഡിഎഫും രംഗത്തെത്തിയത്. അതോടൊപ്പം നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ […]
കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ
അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ. ജവാന്‍ കസ്റ്റഡിയിലെന്ന ഔദ്യോഗിക കുറിപ്പ് ഇതുവരെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി […]
കശ്മീരിൽ സൈന്യത്തിനും ഭീകരർക്കും ഇടയിൽ ഏറ്റുമുട്ടൽ
കശ്മീരിൽ സൈന്യത്തിനും ഭീകരർക്കും ഇടയിൽ ഏറ്റുമുട്ടൽ. ഒരു മണിക്കൂറിലധികമായി ഏറ്റുമുട്ടൽ തുടരുകയാണ്എന്നാൽ എവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം പഹൽഗാം ഭീകരാക്രമണത്തില്‍ എൻഐഎ അന്വേഷണം തുടരുകയാണ്. പഹൽഗാം ആക്രമണ സമയത്ത് മരത്തിന് മുകളിൽ കയറി ഒളിച്ച പ്രാദേശികവാസി പ്രധാന ദൃക്സാക്ഷിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരർ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാൾ പൊലീസിന് വിവരങ്ങൾ നല്‍കിയിട്ടുണ്ട്. എൻഐഎയും ഇയാളെ ബൈസരൺവാലിയിൽ എത്തിച്ച് തെളിവെടുത്തു. പഹൽഗാം ആക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് […]
ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് നടന്‍ ശ്രീനാഥ് ഭാസി
ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നുമാണ് ശ്രീനാഥ് ഭാസി. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍. അതോടൊപ്പം ലഹരി വിമുക്ത ചികിത്സപൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കും. ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ല എത്ര കാലം ചികിത്സയിൽ […]
ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു
പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ വീടുകളടക്കമാണ് ഇതുവരെയായി തകര്‍ത്തത്.പ്രദേശിക വികാരം എതിരാകുന്നുവെന്നും വീടുകള്‍ തകര്‍ക്കുമ്പോള്‍ സമീപമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും പാര്‍ട്ടികള്‍ കേന്ദ്രത്തെ അറിയിച്ചു. നാഷണൽ കോൺഫറൻസ്, പി ഡി പി തുടങ്ങിയ കക്ഷികൾ കേന്ദ്രത്തെ എതിര്‍പ്പറിയിച്ചു. ഇതിനോടകം 13 വീടുകളാണ് തകര്‍ത്തത്. അതോടൊപ്പം ഭീകരര്‍ക്കെതിരായ നടപടിയിൽ നിരപരാധികളായ ബന്ധുക്കളെ പെരുവഴിയിലാക്കരുതെന്ന് സിപിഎം നേതാവ് യുസഫ് താരിഗാമി […]
