അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ ആകെ കളക്ഷനില്‍ സര്‍പ്രൈസ് മുന്നേറ്റമാണ്. ഗുഡ് ബാഡ് അഗ്ലി 243 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ആദിക് രവിചന്ദന്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 151.42 കോടി രൂപയാണ് നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്. അജിത് കുമാറിന്റെ ആക്ഷന്‍ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്ജുന് ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന് കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന് രാമാനുജന് ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
സര്‍പ്രൈസ് മുന്നേറ്റവുമായി ‘ഗുഡ് ബാഡ് അഗ്ലി’
