പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സേനാമേധാവിമാർ അടക്കം പങ്കെടുക്കുന്ന യോഗം പുരോഗമിക്കുകയാണ്. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം നടക്കുന്നത്. പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം നാളെ വീണ്ടും ചേരും. ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, പാക് വിമാനങ്ങൾക്കും കപ്പലുകൾക്കും നിയന്ത്രണം പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. വ്യാപാരത്തിനിടെ ഡോളറിനെതിരെ ശക്തമായ നില കൈവരിച്ച് രൂപ. ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരെ […]
വമ്പന്‍ ഏറ്റെടുക്കലുമായി എം.എ യൂസഫലി
2,000 കോടി രൂപ മൂല്യമുള്ള, ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍-മാള്‍ ഓഫ് മസ്‌കറ്റ് ഇനി മലയാളി കമ്പനിയായ ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു ഹോള്‍ഡിംഗ്സിന്റെ നിയന്ത്രണത്തില്‍. ഒമാന്‍ സര്‍ക്കാരിന് കീഴിലെ സോവറിന്‍ ഫണ്ടായ തമാനി ഗ്ലോബലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചു. ഒമാനിലെ റീട്ടെയില്‍ രംഗത്ത് ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം ഏറെ വര്‍ധിപ്പിക്കുന്നതാണ് ഈ കൈമാറ്റം. തമാനി ഗ്ലോബല്‍ പദ്ധതിയുടെ സ്ട്രാറ്റജിക് അഡൈ്വസറായി പ്രവര്‍ത്തിക്കും. […]
ഷൈന്‍ ടോം ചാക്കോ ചിത്രം ‘ദി പ്രൊട്ടക്ടര്‍’ മെയ് 16ന്
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പ്രൊട്ടക്ടര്‍’ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. മെയ് 16നാണ് ചിത്രത്തിന്റെ റിലീസ്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മിച്ച് ജി.എം മനു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ദി പ്രൊട്ടക്ടര്‍. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ […]
എന്‍ടിആര്‍ – നീല്‍ ചിത്രം റിലീസ് തിയതി എത്തി
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ചിത്രം 2026 ജൂണ്‍ 25ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എന്‍ടിആര്‍ നീല്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. അസാധാരണത്വമുള്ള തിരക്കഥയാണ് ചിത്രത്തിന്റേതെന്നും ഇതിനു മുന്‍പ് അത്തരത്തിലൊന്ന് ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്നുമാണ് നേരത്തെ നിര്‍മ്മാതാവ് രവി ശങ്കര്‍ പറഞ്ഞത്. അന്തര്‍ദേശീയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സലാറിന് […]
മാരുതിയുടെ എല്ല വാഹനങ്ങള്‍ക്കും ഇനി ആറ് എയര്‍ബാഗ്
ആറ് എയര്‍ബാഗിന്റെ സുരക്ഷ മാരുതിയുടെ എല്ല വാഹനങ്ങള്‍ക്കും ഈ വര്‍ഷം തന്നെ നല്‍കുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. യാത്രക്കാര്‍ക്ക് കുടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി എല്ലാ മോഡലുകളുടേയും ബേസ് വേരിയന്റുകള്‍ മുതല്‍ ആറ് എയര്‍ബാഗുകള്‍ നല്‍കും. അടുത്തിടെയാണ് ചെറു കാറുകളായ ഓള്‍ട്ടോ കെ10, വാഗണ്‍ ആര്‍, ഈക്കോ, ബ്രെസ, സെലേറിയോ തുടങ്ങിയ വാഹനങ്ങളുടെ ബേസ് വേരിയന്റുകള്‍ മുതല്‍ 6 എയര്‍ബാഗ് മാരുതി നല്‍കിയത്. എന്നാല്‍ ബലേനോ, ഫ്രോങ്‌സ്, ഇഗ്‌നിസ്, എര്‍ട്ടിഗ, എക്‌സ്എല്‍ 6, എസ്പ്രസോ […]
മഴമേഘങ്ങളുടെ വീട്
അദ്ധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെയും, ജീവിതം കയ്പ്പുനീരു മാത്രം സമ്മാനിച്ചിട്ടുള്ളപ്പോഴും, മറ്റുള്ളവരുടെ കണ്ണീരില്‍ ഈറനണിയുന്ന കണ്ണുകളുള്ള മനുഷ്യ സ്‌നേഹികളുടെയും, ആരെയും ചൂഷണം ചെയ്യാന്‍ ഒട്ടും മടിക്കാത്ത കരാളഹസ്തങ്ങളുടേയും, കുരുന്നില്‍ തന്നെ പ്രായത്തിന്റെ പരിമിതികളെയും അപക്വതകളെയും മറികടന്ന് മനുഷ്യത്വത്തിന്റെ എടുത്തു കാട്ടായി മാറുന്ന മഹാമനസ്സുകളുടെയും കഥകള്‍ നിറഞ്ഞതാണ് ഈ ‘മഴമേഘങ്ങളുടെ വീട്.’ മനുഷ്യമനസ്സിനേക്കാള്‍ സ്‌നേഹത്തിന്റെ ആഴം കൂടുതലുള്ള ജീവികളുടെ കഥകള്‍ കൂടി ചേരുന്ന ഈ കഥാസംഗമഗൃഹത്തില്‍ തെന്നിത്തെന്നി നടക്കുന്ന മഴമേഘങ്ങളെ, നിങ്ങള്‍ ഒന്ന് നിന്ന് ഈ കഥകള്‍ കേള്‍ക്കുമോ… കേള്‍ക്കുമായിരിക്കാം. ‘മഴമേഘങ്ങളുടെ […]
അത്താഴം കഴിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം
ബ്രേക്ക്ഫാസ്റ്റ് പോലെ തന്നെ രാത്രിയിലെ അത്താഴവും ആരോഗ്യത്തിന് പ്രധാനമാണ്. മെച്ചപ്പെട്ട ഉറക്കം നല്‍കുന്നതിനും ശരീരവീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഉറങ്ങുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്തുന്നതിലും അത്താഴത്തിന് കഴിക്കുന്ന ഭക്ഷണം ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. അത്താഴം കഴിക്കുമ്പോള്‍ സാധാരണയായി വരുത്തുന്ന ഈ മൂന്ന് അബദ്ധങ്ങള്‍ ഒഴിവാക്കുന്നത് നമ്മുടെ ദീര്‍ഘകാല ആരോഗ്യത്തിന് ഫലം ചെയ്യും. അത്താഴത്തിന് പലരും ആരോഗ്യകരമായ ചോയ്സ് ആയി കണക്കാക്കുന്ന ഭക്ഷണമാണ് സാലഡ്. എന്നാല്‍ സാലഡില്‍ ഉപയോഗിക്കുന്ന എല്ലാത്തരം പഴങ്ങളും പച്ചക്കറികളും രാത്രി […]
കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. വിജയത്തിന് മാർക്ക് കാർണിക്കും ലിബറൽ പാർട്ടിക്കും അഭിനന്ദനങ്ങൾ എന്നാണ് മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും കാർണിയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി കുറിച്ചു.
വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ടെന്ന് കെ സുധാകരന്‍
വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ടെന്ന് കെ സുധാകരന്‍ . പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുവാന്‍ നടത്തിയ നീക്കം പൊളിഞ്ഞത്.പദ്ധതിയുടെ ശില്പി എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
വേടൻ എന്ന ഹിരൺ ദാസ് മുരളി വെള്ളിയിൽ ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ
വേടൻ എന്ന ഹിരൺ ദാസ് മുരളി വെള്ളിയിൽ ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂർ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിർമ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാർ പറഞ്ഞു. പുലിപ്പല്ലിൽ വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനല്ലെന്നും എട്ടു മാസങ്ങൾക്ക് മുമ്പാണ് ലോക്കറ്റ് നിർമ്മിച്ച് നൽകിയതെന്നും സന്തോഷ് കുമാർ പറഞ്ഞു.
