Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താള മേള വര്‍ണ വിസ്മയത്തിനൊരുങ്ങി തൃശ്ശൂര്‍

തൃശൂരിൽ ആവേശപ്പൂരക്കൊടിയേറ്റം. പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറിയതിന് പിന്നാലെ 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. മെയ് ആറിനാണ് പൂരം. ആദ്യം കൊടിയേറിയത് തിരുവമ്പാടിയില്‍.പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ തയാറാക്കിയ കൊടിമരം ക്ഷേത്രത്തിലെത്തിച്ചു തുടർന്ന് കൊടിയേറ്റി. പന്ത്രണ്ടരയോടെയാണ് പാറമേക്കാവില്‍ പൂരക്കൊടിയേറ്റിയത് ചെമ്പില്‍ കുട്ടനാശാരി തയാറാക്കിയ കൊടിമരത്തില്‍ ദേശക്കാര്‍ ആഘോഷത്തോടെ കൊടിയേറ്റി. തുടര്‍ന്ന് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തി. 5 ആനകളുടെയും കിഴക്കൂട്ട് അനിയന്‍ മാരാരാരുടെ പാണ്ടി മേളത്തിന്‍റേയും അകമ്പടിയില്‍ എഴുന്നെള്ളിപ്പ്. […]

Posted inബിസിനസ്സ്

അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ തിരക്ക്

സംസ്ഥാനത്ത് ജുവലറികളില്‍ അക്ഷയതൃതീയയോട് അനുബന്ധിച്ച് പ്രത്യേക വ്യാപാരമാണ് നടക്കുന്നത്. രാവിലെ എട്ടുമണിയോടെ തന്നെ ജുവലറികള്‍ തുറന്നു. മിക്കയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വര്‍ണത്തിന്റെ വില ഇന്ന് കൂടാതിരുന്നതും വ്യാപാരത്തിന് ഊര്‍ജ്ജമായിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് 8,980 രൂപയാണ് ഇന്നത്തെ വില. പവന്‍ വില 71,840 രൂപയും. വെള്ളിവില 109 രൂപയില്‍ തുടരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,395 രൂപയാണ്. സ്വര്‍ണവ്യാപാരത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയതൃതീയ. സര്‍വൈശ്വര്യത്തിന്റെ […]

Posted inടെക്നോളജി

ഇനി ഷോപ്പിംഗിന് സഹായിക്കാന്‍ ചാറ്റ് ജി.പി.ടി

ഓണ്‍ലൈന്‍ ഷോപ്പിങ് ബോറായെങ്കില്‍ എ.ഐ റോബോട്ട് സഹായിക്കാനെത്തും. ചാറ്റ് ജി.പി.ടിയാണ് പുതിയ ഷോപ്പിങ് ഫീച്ചര്‍ ആഡ് ചെയ്യുന്നത്. ഇതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് മീഡിയ സൈറ്റുകളുടെയും ആമസോണ്‍, ഗൂഗ്ള്‍ തുടങ്ങിയവയുടെയും ആധിപത്യം ചോദ്യം ചെയ്യപ്പെടും. ഷോപ്പിങ് അപ്‌ഡേറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങളുടെ വിലയും റിവ്യൂകളും എളുപ്പത്തില്‍ കാണാന്‍ സാധിക്കുകയും വ്യക്തിഗത ഉല്‍പന്ന റെക്കമെന്‍ഡേഷന്‍സിന്റെ ഭാഗമായി നേരിട്ടുള്ള ലിങ്കുകളും ലഭ്യമാക്കും. ‘ഇതൊരിക്കലും പരസ്യമല്ല, സ്വതന്ത്രമായി തെരഞ്ഞെടുക്കുന്നവയാണ്’ എന്നാണ് മാതൃ കമ്പനി ഓപണ്‍ എ.ഐ അവകാശപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ എളുപ്പം […]

Posted inവിനോദം

‘ഹൗസ്ഫുള്‍’ അഞ്ചാം ഭാഗം ടീസര്‍

ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്‍’ അഞ്ചാം ഭാഗം ടീസര്‍ എത്തി. സിനിമ റിലീസ് ചെയ്ത് 15ാം വാര്‍ഷികത്തിലാണ് ഈ പരമ്പരയിലെ പുതിയ ചിത്രം റിലീസിനെത്തുന്നത്. തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് എത്തുന്നത്. അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍, റിതേഷ് ദേശ്മുഖ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സോനം ബജ്വ, നര്‍ഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കര്‍, ചിത്രാംഗദ സിങ്, ഫര്‍ദീന്‍ ഖാന്‍, ചങ്കി പാണ്ഡെ, ജോണി ലിവര്‍, ശ്രേയസ് തല്‍പാഡെ, ഡിനോ […]

Posted inവിനോദം

‘നൗ യു സീ മി’ മൂന്നാം ഭാഗം ട്രെയിലര്‍

ഹോളിവുഡ് ഹൈസ്റ്റ് ത്രില്ലര്‍ ‘നൗ യു സീ മി’ മൂന്നാം ഭാഗം വരുന്നു. റൂബെന്‍ ഫ്‌ലീഷെര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. ജെസി ഈസെന്‍ബെര്‍ഗ്, വൂഡി ഹാരെല്‍സന്‍, ഡേവ് ഫ്രാങ്കോ, ഇസ്ല ഫിഷര്‍, മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവര്‍ സീരിസിലെ അതേ കഥാപാത്രങ്ങളായി എത്തുമ്പോള്‍ ജസ്റ്റിന്‍ സ്മിത്ത്, ഡൊമിനിക് സെസ്സ, അരിയാന ഗ്രീന്‍ബ്ലാറ്റ്, റോസമുണ്ട് പൈക് എന്നിവര്‍ പുതിയ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. എറിക് വാറെന്‍ സിങെര്‍, സെത്ത് സ്മിത്ത്, മിഷേല്‍ ലെസ്ലി, ബോബി കോഹെന്‍, […]

Posted inഓട്ടോമോട്ടീവ്

15 ലക്ഷം വാഹനനിര്‍മാണം പൂര്‍ത്തിയാക്കി കിയ

ഇന്ത്യന്‍ വാഹന വിപണിയിലേക്ക് 2019ല്‍ കടന്നു വന്നതാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ. പതിനഞ്ചു ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി എന്നൊരു നാഴികക്കല്ലാണ് കിയ സ്വന്തമാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ് കിയയുടെ വാഹന പ്ലാന്റ്. ഈ നിര്‍മാണശാലയിലാണ് കിയ മോട്ടോര്‍സ് തങ്ങളുടെ 15 ലക്ഷം യൂണിറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കിയയുടെ എം പി വിയായ കാരന്‍സിന്റെ നിര്‍മാണത്തിലൂടെയാണ് കമ്പനി ഈ മാന്ത്രിക നമ്പറിലെത്തിയത്. കാറുകള്‍ 90 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. സെല്‍റ്റോസ്, സോണറ്റ്, കാരന്‍സ്, ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച […]

Posted inപുസ്തകങ്ങൾ

എത്ര ചെറിയതീ ഭൂമി

കൂവുന്നു വണ്ടി വാക്കില്ലാത്ത ഭാഷയില്‍: ദൂരഗിരികള്‍ വിളിക്കയാം നമ്മളെ. പോരൂ, പ്രിയേ, തുടരാം യാത്ര നമ്മുടെ പ്രേമമീലോകത്തിനാലംബമാംവരെ… ഏഷ്യയും യൂറോപ്പും അമേരിക്കകളും ഓസ്ട്രേലിയയും ആഫ്രിക്കയുമെല്ലാം പല പല യാത്രാനുഭവങ്ങളിലൂടെ അനുഭൂതികളായി മാറിയതിന്റെ രേഖകളാണീ കവിതകള്‍. സ്ഥൂലമായ പുറംകാഴ്ചകളുടെ യാത്രാവിവരണങ്ങള്‍ക്കപ്പുറത്ത് ഓരോ ദേശത്തിന്റെയും അലൗകികമായ അകക്കാഴ്ചകള്‍. സ്ഥലങ്ങളെയോ സംഭവങ്ങളെയോ വ്യക്തികളെയോ സംബന്ധിച്ച സൂക്ഷ്മമായ അനുഭവങ്ങള്‍ വാക്കുകളിലൂടെയും ബിംബങ്ങളിലൂടെയും നടത്തുന്ന രസവിദ്യ. ലോകരാജ്യങ്ങളിലൂടെയുള്ള കവിതാസഞ്ചാരം. സച്ചിദാനന്ദന്റെ യാത്രാകവിതകളുടെ സമാഹാരം. ‘എത്ര ചെറിയതീ ഭൂമി’. മാതൃഭൂമി. വില 314 രൂപ.

Posted inആരോഗ്യം

കിവി – ഉറക്കമില്ലായ്മ മുതല്‍ കാന്‍സറിനെ വരെ തുരത്തും

ഉറക്കമില്ലായ്മ മുതല്‍ കാന്‍സറിനെ വരെ തുരത്താന്‍ കഴിയുന്ന പഴമാണ് കിവി. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ന്യൂസിലാന്‍ഡില്‍ നിന്ന് കടല്‍ കടന്നെത്തിയ കിവി പഴത്തെ ചൈനീസ് ഗൂസ്‌ബെറി എന്നും വിളിക്കാറുണ്ട്. സ്മൂത്തിയിലും ജ്യൂസ് ആയും സാലഡിനോടൊപ്പവും ഡിസേര്‍ട്ടുകളോടൊപ്പവും കിവി ചേര്‍ക്കാം. കിവിയില്‍ സെറോടോണിന്‍, ഫോളേറ്റ് എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാന്‍ പോകുന്നതിന് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്ത

പഹൽഗാമിലെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ ചേര്‍ന്നു. പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കം കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ ആലോചിക്കുകയാണ്. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും.   പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനം. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്ന് എൻഐഎ കണ്ടെത്തി. പരസ്പരം ആശയവിനിമയം നടത്താൻ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും, തീവ്രവാദികൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണം

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായ ചികിത്സ നൽകിയില്ല എന്നാണ് ആരോപണം. അഞ്ചുവയസുകാരി സിയയ്ക്ക് തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. എന്നിട്ടും  പേവിഷബാധ ഏല്‍ക്കുകയായിരുന്നു.  കുട്ടിയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ തലയിലെ വലിയ മുറിവ് നോക്കിയിരുന്നില്ല. ചെറിയ മുറിവുകൾക്ക് ചുറ്റുമാണ് ഇൻജക്ഷൻ നൽകിയത്. അത് കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു. 48 മണിക്കൂറിന് […]