ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്’ അഞ്ചാം ഭാഗം ടീസര്‍ എത്തി. സിനിമ റിലീസ് ചെയ്ത് 15ാം വാര്‍ഷികത്തിലാണ് ഈ പരമ്പരയിലെ പുതിയ ചിത്രം റിലീസിനെത്തുന്നത്. തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് എത്തുന്നത്. അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്, റിതേഷ് ദേശ്മുഖ്, ജാക്വലിന് ഫെര്‍ണാണ്ടസ്, സോനം ബജ്വ, നര്‍ഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കര്‍, ചിത്രാംഗദ സിങ്, ഫര്‍ദീന്‍ ഖാന്, ചങ്കി പാണ്ഡെ, ജോണി ലിവര്‍, ശ്രേയസ് തല്‍പാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശര്‍മ, നികിതിന് ധീര്‍, ആകാശ്ദീപ് സാബിര്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. സാജിദ് നദിയാദ്വാല നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 6 ന് തിയറ്ററുകളിലെത്തും.
‘ഹൗസ്ഫുള്’ അഞ്ചാം ഭാഗം ടീസര്‍
