ഓണ്‍ലൈന്‍ ഷോപ്പിങ് ബോറായെങ്കില്‍ എ.ഐ റോബോട്ട് സഹായിക്കാനെത്തും. ചാറ്റ് ജി.പി.ടിയാണ് പുതിയ ഷോപ്പിങ് ഫീച്ചര്‍ ആഡ് ചെയ്യുന്നത്. ഇതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് മീഡിയ സൈറ്റുകളുടെയും ആമസോണ്‍, ഗൂഗ്ള്‍ തുടങ്ങിയവയുടെയും ആധിപത്യം ചോദ്യം ചെയ്യപ്പെടും. ഷോപ്പിങ് അപ്ഡേറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഉല്പന്നങ്ങളുടെ വിലയും റിവ്യൂകളും എളുപ്പത്തില്‍ കാണാന്‍ സാധിക്കുകയും വ്യക്തിഗത ഉല്പന്ന റെക്കമെന്ഡേഷന്സിന്റെ ഭാഗമായി നേരിട്ടുള്ള ലിങ്കുകളും ലഭ്യമാക്കും. ‘ഇതൊരിക്കലും പരസ്യമല്ല, സ്വതന്ത്രമായി തെരഞ്ഞെടുക്കുന്നവയാണ്’ എന്നാണ് മാതൃ കമ്പനി ഓപണ്‍ എ.ഐ അവകാശപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് ഉല്പന്നങ്ങള് എളുപ്പം കണ്ടെത്താനും താരതമ്യം ചെയ്യാനും വാങ്ങാനും സൗകര്യമൊരുക്കുകയാണ് അപ്ഡേഷന്റെ ലക്ഷ്യമെന്നും കമ്പനി പറയുന്നു. ഫീച്ചര്‍ ഉടന്‍തന്നെ ലഭ്യമായിത്തുടങ്ങും. ചാറ്റ് ജി.പി.ടിക്ക് കഴിഞ്ഞ ആഴ്ച മാത്രം 100 കോടി വെബ് സെര്‍ച്ചാണ് വന്നത്. മത്സരം മുന്നില്‍കണ്ട് ആമസോണ്‍ കഴിഞ്ഞ വര്‍ഷംതന്നെ തങ്ങളുടെ എ.ഐ ഷോപ്പിങ് അസിസ്റ്റന്റ് പുറത്തിറക്കിയിരുന്നു. എ.ഐ കമ്പനിയായ പെര്‍പ്ലെക്സിറ്റിക്കും ഷോപ്പിങ് ടൂളുണ്ട്. ലൈവ് സ്പോര്‍ട്സ് സ്കോറും ചാറ്റ് ജി.പി.ടി വഴി ഉടന്‍ ലഭ്യമാകും.
ഇനി ഷോപ്പിംഗിന് സഹായിക്കാന്‍ ചാറ്റ് ജി.പി.ടി
