പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായ ചികിത്സ നൽകിയില്ല എന്നാണ് ആരോപണം. അഞ്ചുവയസുകാരി സിയയ്ക്ക് തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. എന്നിട്ടും പേവിഷബാധ ഏല്‍ക്കുകയായിരുന്നു. കുട്ടിയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ തലയിലെ വലിയ മുറിവ് നോക്കിയിരുന്നില്ല. ചെറിയ മുറിവുകൾക്ക് ചുറ്റുമാണ് ഇൻജക്ഷൻ നൽകിയത്. അത് കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു. 48 മണിക്കൂറിന് ശേഷം വീണ്ടും ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് തലയ്ക്കുള്ള മുറിവിന് തുന്നൽ ഇട്ടത്എന്നും മരിച്ച കുട്ടിയുടെ പിതാവ് പറയുന്നു. എന്നാൽ തലയ്ക്ക് കടിയേറ്റതാണ് പ്രതിരോധ വാക്സീൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണം
