Posted inഓട്ടോമോട്ടീവ്

ഹൈബ്രിഡ് പവര്‍ട്രെയിനുമായി ഫ്രോങ്ക്‌സ്

മാരുതി സുസുക്കി പുതിയ ഹൈബ്രിഡ് പവര്‍ട്രെയിന്‍ വികസിപ്പിക്കുന്നു, ഇത് ഫ്രോങ്ക്‌സ് ക്രോസ്ഓവറില്‍ അരങ്ങേറ്റം കുറിക്കും. സ്വിഫ്റ്റ്, ബലേനോ, ബ്രെസ തുടങ്ങിയ മോഡലുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഫ്രോങ്ക്സിന്റെ ശക്തമായ ഹൈബ്രിഡ് പതിപ്പില്‍ ബ്രാന്‍ഡിന്റെ പുതുതായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടും. ഇത് ഇന്‍വിക്‌റ്റോയിലും ഗ്രാന്‍ഡ് വിറ്റാരയിലും ഉപയോഗിക്കുന്ന ടൊയോട്ട വിതരണം ചെയ്യുന്ന ഹൈബ്രിഡ് പവര്‍ട്രെയിനില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാള്‍ ചെലവ് കുറഞ്ഞതായിരിക്കും ഇതെന്നും റിപ്പോട്ടുകള്‍ ഉണ്ട്. ഈ കോണ്‍ഫിഗറേഷനില്‍ ഒരു […]

Posted inപുസ്തകങ്ങൾ

രക്തസാക്ഷിക്കുന്ന്

മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരന്‍ കഥകളെ കരതലത്തിലാക്കുന്നത്. അല്ല, കൈയിലൊതുക്കാതെ നിര്‍ബാധമൊഴുക്കുന്നത്. അത്രയും വിവരണാത്മകമാണ് ജിതിന്റെ കഥകള്‍. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരന്‍. എഴുത്തുകാരന്‍ പുതിയതാണെങ്കിലും എഴുത്തിലും ആവിഷ്‌കാരത്തിലും ഘടനയിലും ഈ കഥകള്‍ ഇന്നിന് അന്യമായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തിലെ കഴിഞ്ഞസുവര്‍ണ്ണകാലത്തിന്റെ ചൂടും ചൂരുമേറ്റവയാണ്. ‘രക്തസാക്ഷിക്കുന്ന്’. ജിതിന്‍ ഉദയകുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.  

Posted inആരോഗ്യം

പിത്തരസത്തിന്റെ അസന്തുലിതാവസ്ഥ കരള്‍ കാന്‍സറുണ്ടാക്കാം

കൊഴുപ്പിനെ വിഘടിപ്പിക്കുന്നതിന് കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈല്‍ ആസിഡിന്റെ (പിത്തരസം) അസന്തുലിതാവസ്ഥ കരള്‍ കാന്‍സറിന് കാരണമാകാമെന്ന് പുതിയ പഠനം. കൊഴുപ്പുകളുടെയും കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളുടെയും ദഹനത്തിലും ആഗിരണത്തിലും ബൈല്‍ ആസിഡ് നിര്‍ണായക പങ്ക് വഹിക്കുന്നു. എന്നാല്‍ ഇവയുടെ അസന്തുലിതാവസ്ഥ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനിലെ ഡെവലപ്മെന്റ് ബയോളജി ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. കരളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ബൈല്‍ ആസിഡ് ഒരു പ്രകൃതിദത്ത ഡിറ്റര്‍ജന്റായി പ്രവര്‍ത്തിക്കുകയും കൊഴുപ്പിനെ ചെറുകുടലിനെ […]

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

പഹൽഗാം…..!!!!

  പഹൽഗാം അല്ലെങ്കിൽ പഹൽഗോം എന്നത് ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒരു പട്ടണമാണ്……!!!! കശ്മീർ താഴ്‌വരയിൽ 2,200 മീറ്റർ (7,200 അടി) ഉയരത്തിൽ ലിഡർ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . അനന്ത്നാഗ് ജില്ലയിലെ പതിനൊന്ന് തഹസിൽകളിലൊന്നായ പഹൽഗാം തഹസിലിന്റെ ആസ്ഥാനമാണ് പഹൽഗാം . അനന്ത്നാഗിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ (28 മൈൽ) അകലെ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും കുന്നിൻ പ്രദേശവുമാണ് […]

Posted inലേറ്റസ്റ്റ്

1500ലധികം കുട്ടികളെ അണിനിരത്തി തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ മെഗാ സൂംബ

1500ലധികം കുട്ടികളെ അണിനിരത്തി തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ മെഗാ സൂംബ.ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ ചുവടുവെപ്പാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബസമേതമാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. നോ ടു ഡ്രഗ്സ് കാമ്പയിന് തുടക്കം കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മെഗാ സൂംബ ഡാന്‍സ് ഉദ്ഘാടനം ചെയ്തത്.സ്കൂളുകളിൽ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം നൽകും. നോ ടു ഡ്രഗ്സ് എന്നത് നടപ്പാക്കാനുള്ള ആദ്യ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർ മടങ്ങി

ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർ മടങ്ങി. ഇന്ത്യയിലുണ്ടായിരുന്ന 20 നയതന്ത്ര ഉദ്യോഗസ്ഥരാണ് സമയ പരിധി അവസാനിച്ചതോടെ പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയത്. ഒപ്പം പാക് സൈനിക ഉദ്യോഗസ്ഥരും തിരിച്ചു പോയി. പാകിസ്ഥാന്‍ വംശജർക്ക് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ പൂര്‍ണ്ണമായും അവസാനിച്ചു. ആകെ 786 പാകിസ്ഥാൻ പൌരർ അട്ടാരി അതിർത്തി വഴി മടങ്ങി. ജമ്മു കശ്മീരിൽ നിന്ന് 24 പേരെ തിരിച്ചയച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. വിഴിഞ്ഞം പദ്ധതിയടക്കം സംസ്ഥാന സർക്കാരിൻ്റെ ഭരണ നേട്ടങ്ങളാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് രമേശ് ചെന്നിത്തല

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നും അതാണ് കാവ്യനീതിയെന്നും രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി യുഡിഎഫിന്‍റെ കുഞ്ഞാണ് എൽഡിഎഫ് എത്ര അവകാശപ്പെട്ടാലും അതിന്‍റെ പിതൃത്വം ലഭിക്കില്ലെന്നും വിഴിഞ്ഞം പദ്ധതി തുടങ്ങിവച്ചപ്പോൾ 4000 കോടിയുടെ അഴിമതി ആരോപണവുമായി വന്ന ആളാണ് പിണറായി വിജയൻ ഇതേക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുകയും ഒരു അഴിമതിയും ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മുൻകയ്യെടുത്ത് സാധ്യമാക്കിയതാണ് ഇത് യുഡിഎഫ് മുന്നോട്ടുവച്ച വികസന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിലമ്പൂരിലെ അന്തിമ വോട്ടർപട്ടിക പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വോട്ടര്‍ പട്ടികയുടെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുഖാന്തിരം വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും പട്ടിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കൈമാറി.വോട്ടര്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയവര്‍, പട്ടികയില്‍ നിന്നും നീക്കംചെയ്യാനുള്ള അപേക്ഷകള്‍, വിവരങ്ങള്‍ തിരുത്താനുള്ള അപേക്ഷകള്‍, പിഡബ്ല്യുഡി അടയാളപ്പെടുത്തലുകള്‍, വിലാസമാറ്റ അപേക്ഷകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട പട്ടികകളാണ് കൈമാറിയത്. രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം മെയ് അഞ്ചിന് അന്തിമ വോട്ടർപട്ടിക […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 30, ബുധനാഴ്ച

◾https://dailynewslive.in/ പഹല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍. പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കം കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ ആലോചിക്കുകയാണ്. അതേസമയം പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും. ◾https://dailynewslive.in/ ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും യുഎന്നിനോട് ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനോട് പാകിസ്ഥാന്‍ ഇടപെടല്‍ തേടിയിരിക്കുകയാണ്. ഇന്ത്യ ഉടന്‍ ആക്രമിക്കുമെന്ന് തെളിവ് കിട്ടിയതായി […]