Posted inഓട്ടോമോട്ടീവ്

ബോറിയല്‍, ഏഴ് സീറ്റ് എസ്‌യുവിക്ക് പേരിട്ട് റൊനോ

ഇന്ത്യ അടക്കമുള്ള വിപണികളില്‍ പുറത്തിറക്കുന്ന ഏഴ് സീറ്റ് എസ്‌യുവിക്ക് പേരിട്ട് റൊനോ. ബോറിയല്‍ എന്ന പേരില്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ വാഹനമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ വിപണിയിലും തുടര്‍ന്ന് ഏഴുപതില്‍ അധികം രാജ്യങ്ങളിലും വാഹനം പുറത്തിറക്കുമെന്നാണ് റെനോ പറയുന്നത്. ഗ്രീക്ക് പുരാണങ്ങളിലെ കാറ്റിന്റെ ദേവനായ ബോറിയാസില്‍ നിന്നും ലാറ്റിന്‍ ഭാഷയില്‍ നോര്‍ത്ത് വിന്റ് എന്ന് അര്‍ത്ഥം വരുന്ന വാക്കില്‍ നിന്നുമാണ് വാഹനത്തിന്റെ പേര് കണ്ടെത്തിയത് എന്നാണ് റെനോ പറയുന്നത്. ഡസ്റ്റര്‍ വിപണിയിലെത്തിയതിന് ശേഷമായിരിക്കും ബോറിയലിനെ […]

Posted inപുസ്തകങ്ങൾ

ഫ്രൈഡേ ഫൊറന്‍സിക് ക്ലബ്ബ്

ഒരു ഫൊറന്‍സിക് സര്‍ജന്‍ പിന്നീട് ഐ.പി.എസ്. ഓഫീസര്‍ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസര്‍പ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങള്‍? കുറ്റാന്വേഷണത്തിന്റെ മെഡിക്കല്‍ വശങ്ങള്‍ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തില്‍തന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങള്‍ തേടി ഡോക്ടര്‍ അരുണ്‍ ബാലന്‍ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറന്‍സിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാന്‍ ഇതാ നിങ്ങള്‍ക്കൊരു പാസ്സ്. ഫ്രൈഡേ ഫൊറന്‍സിക് ക്ലബ്ബിലേക്ക് സ്വാഗതം!. ‘ഫ്രൈഡേ ഫൊറന്‍സിക് ക്ലബ്ബ്’. രജത് ആര്‍. […]

Posted inആരോഗ്യം

ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്തു വര്‍ക്ക്ഔട്ട് വേണോ?

മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ഉറക്കത്തിനും വ്യായാമത്തിലും തുല്യ പ്രധാന്യമാണ് ഉള്ളത്. എന്നാല്‍ ഉറക്കം പൂര്‍ത്തിയാക്കണോ അതോ ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്തു വര്‍ക്ക്ഔട്ട് ചെയ്യണമോ എന്ന കാര്യത്തില്‍ പലപ്പോഴും ആളുകള്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്. ഹോര്‍മോണ്‍ നിയന്ത്രണം, ന്യൂറോളജിക്കല്‍ റിപ്പയര്‍, പേശികളുടെ തകരാറുകള്‍ പരിഹരിക്കല്‍ തുടങ്ങിയ മിക്ക ശാരീരിക പ്രക്രിയകളും നമ്മള്‍ ഉറങ്ങുമ്പോഴാണ് ശരീരം നടത്തുന്നത്. പ്രഭാതദിനചര്യ മെച്ചപ്പെടുത്താന്‍ ഉറക്കത്തില്‍ വീട്ടുവീഴ്ച ചെയ്യുന്നത് ദിവസം മുഴുവന്‍ ക്ഷീണവും ഉന്മേഷം കുറയാനും കാരണമാകും. ഉറക്കക്കുറവ് ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കൂട്ടാനും കാരണമാകും. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറു ഭീകരർക്കായി അനന്തനാഗ് മേഖലയിലെ സമ്പൂർണ തിരച്ചിൽ 30 മണിക്കൂർ പിന്നിട്ടു. ഇവർ ജമ്മുവിലേക്ക് കടക്കുന്നതടക്കം തടഞ്ഞുകൊണ്ടുള്ള തിരച്ചിലാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി അനന്തനാഗ് മേഖല സൈന്യം വളഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. ഇന്ത്യ-പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷൻ സിഗ്നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. നേരത്തെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ പാതയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. ഭീകരാക്രമണം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചി കോര്‍പ്പറേഷനിലെ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് പരിശോധന

വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ ഇന്നലെ  കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെ കൊച്ചി കോര്‍പ്പറേഷനിലെ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് പരിശോധന. ഓഫീസിലെ മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വപ്ന അനുവദിച്ച കെട്ടിട പെര്‍മിറ്റ് മുഴുവൻ പരിശോധിക്കും. ഇന്നലെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊച്ചി കോര്‍പ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടറായ സ്വപ്നയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കെട്ടിട പെർമിറ്റ്‌ നൽകുന്നതിനു പതിനയ്യായിരം രൂപയാണ് ഇവർ കൊച്ചി വൈറ്റില സ്വദേശിയോട് ആവശ്യപ്പെട്ടത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ യുഡിഎഫിനെതിരെ 6000 കോടിയുടെ അഴിമതി ആരോപിച്ച പിണറായി വിജയൻ ഇപ്പോൾ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുവെന്ന് വി ഡി  സതീശൻ പരിഹസിച്ചു. ഉമ്മൻചാണ്ടിയുടേയും യുഡിഎഫ് സർക്കാരിൻ്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻ്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ കൂടുതൽ അന്വേഷണത്തിന് വനം വകുപ്പ്

റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ കൂടുതൽ അന്വേഷണത്തിന് വനം വകുപ്പ്. കര്‍ശന വ്യവ്സഥകളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് വേടന് സമ്മാനമായി നല്‍കിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രംഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഏത് അന്വഷണവുമായി സഹകരിക്കാമെന്നും രഞ്ജിത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണ സംഘത്തിനൊപ്പം ചെല്ലാമെന്നും വേടന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം വേടനെ അറസ്റ്റു ചെയ്തതതില്‍ വനംവകുപ്പിനെതിരെ വ്യാപക വിമര്‍ശനവും തുടരുകയാണ്. വനം മന്ത്രിയടക്കം ഇന്നലെ മുൻനിലപാട് മാറ്റി റാപ്പര്‍ വേടനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാർവദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാ പ്രവ‍ർത്തകർ

സാർവദേശീയ തൊഴിലാളി ദിണമായ ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവ‍ർത്തകർ മെയ് ദിന റാലി നടത്തും. സമരത്തിന്‍റെ 81ആം ദിവസമായ ഇന്ന് രാപ്പകൽ സമര യാത്രയുടെ ഫ്ലാഗ് ഓഫും നടക്കും. യാത്രയുടെ ക്യാപ്റ്റൻ എം.എ.ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എം.പി. മത്തായി പതാക കൈമാറും.മെയ് അഞ്ച് മുതൽ ജൂൺ 17 വരെയാണ് കാസർകോട് നിന്ന് തുടങ്ങി തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന രാപ്പകൽ സമര യാത്ര. ആശാ പ്രവർത്തകരുടെ റിലേ നിരാഹാര സമരം ഇന്ന് 42ാം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയും  തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ ലാൻഡ് ചെയ്യുംതുടർന്ന് രാത്രി രാജ്ഭവനിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ തുറമുഖത്തെത്തും. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 1, വ്യാഴാഴ്ച

◾https://dailynewslive.in/ രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ച് മോദി സര്‍ക്കാര്‍. അടുത്ത ജനറല്‍ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ദില്ലിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ലെന്നും സെന്‍സസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം. ◾https://dailynewslive.in/ രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടി ഉടനെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അടിയന്തര സാഹചര്യത്തിന്റെ സൂചന നല്‍കി റഷ്യ സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷിംല സന്ദര്‍ശനം […]